Sections

കുമാർ മംഗളം ബിർള വോഡഫോൺ ഐഡിയ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ

Friday, May 15, 2026
Reported By Admin
Kumar Mangalam Birla Returns as Vi Chairman

കൊച്ചി: വോഡഫോൺ ഐഡിയ ലിമിറ്റഡിൻറെ നോൺ-എക്സിക്യൂട്ടീവ് ചെയർമാനായി കുമാർ മംഗളം ബിർളയെ നിയമിക്കാൻ കമ്പനി ബോർഡ് അനുമതി നൽകി. ഈ നിയമനം കമ്പനിയുടെ നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിൻറെ മടങ്ങിവരവിനെയാണ് കാണിക്കുന്നത്.

നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ സഥാനത്തുനിന്ന് രവീന്ദർ തക്കർ സഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്. രവീന്ദർ തക്കർ ഇനി കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി പ്രവർത്തിക്കും. സ്റ്റോക്ക് എക്സ്&ചേഞ്ച് വിജ്ഞാപനത്തിലൂടെയാണ് കമ്പനി ഈ മാറ്റങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.

കമ്പനി ഏകദേശം 25,000 കോടി രൂപയുടെ കടപ്പത്ര സമാഹരണത്തിനുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ബിർളയുടെ നേതൃത്വം നിക്ഷേപകർക്കും വായ്പ നൽകുന്നവർക്കും വലിയ ആത്മവിശ്വാസം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 45,000 കോടി രൂപയുടെ നിക്ഷേപം നടത്തി നെറ്റ്വർക്ക് വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ വരുമാനത്തിൽ ഇരട്ട അക്ക വളർച്ചയും ലാഭം മൂന്ന് മടങ്ങ് വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.