Sections

ആനവണ്ടിയില്‍ ഇനി പാലും ഐസ്‌ക്രീമും; കട്ടപ്പുറത്തിരുന്ന ബസിനെ മോടിപിടിപ്പിച്ച് മില്‍മ

Saturday, Mar 05, 2022
Reported By admin
ksrtc milma

ഒരു പഴയ കെഎസ്ആര്‍ടിസി ബസ് ആണ് ഇതിനായി തെരഞ്ഞെടുത്തത്.കെഎസ്ആര്‍ടിസിക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസ വാടകയും നല്‍കിയാണ് മില്‍മ തങ്ങളുടെ ഫുഡ് ട്രക്ക് നിരത്തിലിറക്കിയിരിക്കുന്നത്.

 

കാലഹരണപ്പെട്ട ബസുകളും വാഹനങ്ങളും ഒരു വേസ്റ്റായി പലയിടത്തും കൂടി കിടക്കുകയോ സ്‌ക്രാപ്പിംഗ് മെറ്റീരിയലുകളായി കടത്തപ്പെടുകയോ ഒക്കെയാണ് പതിവ്.എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ഇതുപോലെ കട്ടപ്പുറത്തായി ആകെ നശിച്ച ബസുകള്‍ അങ്ങനെ വിട്ടുകളയാന്‍ അധികൃതര്‍ തയ്യാറായില്ല.പകരം ഫുഡ് ഓണ്‍ വീല്‍സ് പോലെ മില്‍മ ഫുഡ് ട്രക്കുകള്‍ ആയി മാറുകയാണ് പഴഞ്ചന്‍ ആനവണ്ടികള്‍.

കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കാലഹരണപ്പെട്ട ബസ് ആണ് ഇനി മുതല്‍ മില്‍മയുടെ ഫുഡ് ട്രക്കായി മാറുന്നത്.കൊല്ലം ജില്ലയിലെ മില്‍മയുടെ ആദ്യത്തെ സംരംഭത്തിന് തുടക്കം കുറിച്ചതോടെ പുതിയ പ്രതീക്ഷകളാണ് ഉയരുന്നത്.മില്‍മ തിരുവനന്തപുരം മേഖല കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഒരു പഴയ കെഎസ്ആര്‍ടിസി ബസ് ആണ് ഇതിനായി തെരഞ്ഞെടുത്തത്.കെഎസ്ആര്‍ടിസിക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസ വാടകയും നല്‍കിയാണ് മില്‍മ തങ്ങളുടെ ഫുഡ് ട്രക്ക് നിരത്തിലിറക്കിയിരിക്കുന്നത്.പാല്‍,തൈര്,ഐസ്‌ക്രീം തുടങ്ങി മില്‍മയുടെ എല്ലാവിധ ഉത്പന്നങ്ങളും ബസ് ഫുഡ് ട്രക്കില്‍ നിന്ന് ലഭിക്കും.ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ട്രക്ക് പ്രവര്‍ത്തിക്കുക.

ബസിലെ സീറ്റുകള്‍ അഴിച്ചുമാറ്റി പകരം അലമാരകളും ടേബിളുകലും ഒരുക്കിയിട്ടുണ്ട്.ഒരെ സമയം ആറ് പേര്‍ക്ക് വീതം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള രണ്ട് ടേബിളുകളാണ് അകത്ത് ഒരുക്കിയിട്ടുള്ളത്.ബസിന്റെ ഒരു ഭാഗം പൂര്‍ണമായും ഗ്ലാസ് ആക്കി മാറ്റിയിട്ടുണ്ട്.

തൃശൂരും ആകര്‍ഷകമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസിനെ രൂപമാറ്റം വരുത്തി മില്‍മയുടെ ഫുഡ് ട്രക്കായി മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റിലും കെഎസ്ആര്‍ടിസി ബസുകള്‍ ഫുഡ് ട്രക്ക് രൂപത്തില്‍ നമുക്ക് കാണാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.