Sections

പെട്രോകെമിക്കൽ കോൺക്ലേവ് തിങ്കളാഴ്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

Monday, Jan 05, 2026
Reported By Admin
Kerala to Host Petrochemical & Allied Sectors Conclave

  • സംസ്ഥാനത്തിന്റെ പെട്രോകെമിക്കൽ മേഖലയിലെ നിക്ഷേപ സാധ്യതകൾ കോൺക്ലേവ് ഉയർത്തിക്കാട്ടും

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'പെട്രോകെമിക്കൽ ആൻഡ് അലൈഡ് സെക്ടേഴ്സ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയിലെ ഹോട്ടൽ ലുലു മാരിയറ്റിൽ തിങ്കളാഴ്ച (ജനുവരി 5) ആണ് പരിപാടി. കേരളത്തിന്റെ പെട്രോകെമിക്കൽ മേഖലയിലെ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനായി പ്രധാന വ്യവസായ പങ്കാളികളെ കോൺക്ലേവ് ഒരുമിച്ച് കൊണ്ടുവരും.

കിൻഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ), ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവയുമായി സഹകരിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി) ആണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ പുരോഗമന നയങ്ങൾ, നിക്ഷേപക സൗഹൃദ സംരംഭങ്ങൾ, പെട്രോകെമിക്കൽ പാർക്കിലെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്നതിനൊപ്പം അനുബന്ധ മേഖലകളിലും കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും. പെട്രോകെമിക്കൽ അസോസിയേഷൻ മേധാവിയും ബിപിആർഇപി എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീറാം എ എൻ മുഖ്യപ്രഭാഷണം നടത്തും.

വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, 'സംസ്ഥാനത്തെ പെട്രോകെമിക്കൽ പരിസ്ഥിതിയും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ അവതരണം നടത്തും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി (ഐപിടി) ഡയറക്ടറും തലവനുമായ ഡോ. കെ. എ. രാജേഷ്, ബിപിസിഎൽ (പെറ്റ്കെം ടാസ്ക് ഫോഴ്സ്) മേധാവി അതുൽ ഖാൻവാൾക്കർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവർ പരിപാടിയിൽ സംസാരിക്കും.

കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് പി ഐഎഎസ് ചടങ്ങിൽ സ്വാഗതം ആശംസിക്കും. വ്യവസായ വകുപ്പ് ഒഎസ്ഡി ആനി ജൂല തോമസ് ഐഎഎസ് നന്ദി രേഖപ്പെടുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.