- Trending Now:
കൈത്തറി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാനതല കൈത്തറി കോൺക്ലേവ് ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. സമാപന സമ്മേളനം വൈകീട്ട് മൂന്ന് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കയറ്റുമതിക്കാർ, കൈത്തറി സഹകരണ സംഘം പ്രതിനിധികൾ, കൈത്തറിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ആയിരത്തോളം തൊഴിലാളികൾ എന്നിവരും കോൺക്ലേവിന്റെ ഭാഗമാകും.
കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിച്ച് മേഖലയെ കാലോചിതമായി ശക്തിപ്പെടുത്തുന്നതിനും, തൊഴിലാളികളുടെ ഭാരം ലഘൂകരിച്ചുകൊണ്ട് ഈ മേഖലയിലെ ഉത്പാദനം, വിപണനം എന്നിവ വർധിപ്പിക്കുന്നതിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധ സമിതി തയ്യാറാക്കിയ റിപോർട്ടിന്റെ കരട് കോൺക്ലേവിൽ അവതരിപ്പിക്കും. ഇതിന്മേൽ കൈത്തറി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കൈത്തറി തൊഴിലാളികൾ, എക്സ്പോട്ടേഴ്സ് എന്നിവരടങ്ങിയ പാനൽ ഈ മേഖലയുടെ വികസനത്തിനായി ചർച്ചയിലൂടെ അന്തിമരൂപം നൽകും. 'കൈത്തറി പുതിയ കാലവും ആധുനിക സമീപനവും', 'കൈത്തറി മേഖല; വെല്ലുവിളികളും ബദൽ മാർഗങ്ങളും' എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.