Sections

കേരഗ്രാമം; കര്‍ഷകര്‍ക്ക് താങ്ങായി കേരള സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി

Friday, Mar 11, 2022
Reported By admin
agricultural

ഒന്നാം ഘട്ടത്തില്‍ 50.17 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തില്‍ 20.0085 ലക്ഷവും, മൂന്നാമത്തെ ഘട്ടത്തില്‍ 6.25 ലക്ഷം രൂപയുമാണ് കേര ഗ്രാമം പദ്ധതിക്കായി അനുവദിക്കുക.

 

കേരളത്തിലെ തെങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി.2019ലാണ് കേരള സര്‍ക്കാര്‍ നാളികേര കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തില്‍ ഭരണിക്കാവ് വള്ളികുന്നം പഞ്ചായത്തുകളില്‍ നിന്ന് ആരംഭിച്ച പദ്ധതി ഇന്ന് കേരളം മുഴുവന്‍ നടപ്പിലാക്കുന്നു.

രോഗം മൂലം വിളനാശം വന്ന തെങ്ങുകള്‍ വെട്ടി പകരം പുതിയതും അത്യുല്പാദന ശേഷിയുള്ളതുമായ തെങ്ങിന്‍ തൈകള്‍ വെക്കുകയും അതോടൊപ്പം തന്നെ വെട്ടി മാറ്റിയ തെങ്ങിന് കര്‍ഷകന് ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്നു എന്നതും കേര ഗ്രാമം പദ്ധതിയുടെ നേട്ടമാണ്.തെങ്ങൊന്നിനു 1000 രൂപയും, തൈകള്‍ക്ക് 50 ശതമാനവുമാണ് കേര ഗ്രാമം പദ്ധതി വഴി കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കുക.

സംയോജിത വിള പരിപാലനവും, ഇടവിള കൃഷിയും കേര ഗ്രാമം പദ്ധതി വഴി നടപ്പാക്കപ്പെടുന്നു എന്നതും ഇതിനെ കര്‍ഷക സൗഹൃദ പദ്ധതിയാക്കുന്നു. പഞ്ചായത്ത് തല കേര സമിതികള്‍ വഴിയാണ് പദ്ധതിയുടെ നിര്‍വ്വഹണം കൃഷി ഭവനുകളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ 50.17 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തില്‍ 20.0085 ലക്ഷവും, മൂന്നാമത്തെ ഘട്ടത്തില്‍ 6.25 ലക്ഷം രൂപയുമാണ് കേര ഗ്രാമം പദ്ധതിക്കായി അനുവദിക്കുക. ഒരു കേര ഗ്രാമത്തിന് 2000 രൂപ സബ്സിഡിയില്‍ 61 തെങ്ങ് കയറ്റ യന്ത്രങ്ങള്‍, മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനായി ടാങ്കുകള്‍, ജലസേചന ക്രമീകരണങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍, നാളികേരത്തില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സൗകര്യം എന്നിങ്ങനെ കേര ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള നേട്ടങ്ങളും ഏറെയാണ്.പഞ്ചായത്ത് തല കേര സമിതികള്‍ക്ക് ഈ ഘടകങ്ങളില്‍ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.