- Trending Now:
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഡി.സി മുരള്യ ഡെയറി പ്രൊഡക്ട്‌സുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്കവും മുരള്യ ഡെയറി പ്രൊഡക്ട്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. മുരളീധരനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവും ചടങ്ങിൽ പങ്കെടുത്തു.
100 കോടി രൂപ ചെലവിലാണ് മെഗാ ഡെയറി പ്രൊജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുക. ഇതിനായി 4.60 ഏക്കർ സ്ഥലം പാട്ടത്തിനു നൽകി. മൂന്നു വർഷത്തിനുള്ളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കും. 300-ൽപരം പ്രത്യക്ഷ തൊഴിലവസരങ്ങളും 4,900 പരോക്ഷ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.