Sections

കേര ഫെഡിന്റെ വെളിച്ചണ്ണ നിലച്ചു; വിപണിയില്‍ വെളിച്ചെണ്ണ വില ഉയര്‍ന്നേക്കാം

Tuesday, Apr 05, 2022
Reported By admin
kera fed

കിലോഗ്രാമിന് 163 രൂപയായിരുന്നത് ഇപ്പോള്‍ 277 രൂപയായാണ് വര്‍ധിച്ചത്. പഴയ വിലക്ക് പാക്കറ്റ് നല്‍കാന്‍ കയര്‍ഫെഡിന് കരാറുകാരന് സാധിക്കുന്നില്ല

 

കേരഫെഡ് കേര വെളിച്ചെണ്ണയുടെ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തി.വെളിച്ചെണ്ണ നിറക്കാന്‍ പാക്കറ്റുകള്‍ക്ക് ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ആണ് നടപടി. രണ്ട് പ്ലാന്റുകളില്‍ ആയി പ്രതിദിനം 70 ടണ്‍ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. പ്ലാന്റുകളില്‍ നിന്ന് കഴിഞ്ഞ 25 ന് ശേഷം കേര വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബ്രാന്‍ഡ് ആണ് കേര വെളിച്ചെണ്ണ. സ്വീകാര്യതയില്‍ മുന്നില്‍ നില്‍ക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് നിലവില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞവിലയ്ക്ക് ഇത് ലഭ്യമാക്കുന്നുണ്ട്.

പെട്രോളിയം ഉല്പന്നമായ ഫിലിം ഉപയോഗിച്ചാണ് വെളിച്ചെണ്ണയുടെ കവര്‍ തയ്യാറാക്കുന്നത്.യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഈ ഫിലിമിന്റെ വില കുത്തനെ ഉയര്‍ന്നതാണ് നിലവിലുള്ള പ്രതിസന്ധിക്കു കാരണമെന്ന് അധികൃതര്‍ അറിയിച്ചു. കിലോഗ്രാമിന് 163 രൂപയായിരുന്നത് ഇപ്പോള്‍ 277 രൂപയായാണ് വര്‍ധിച്ചത്. പഴയ വിലക്ക് പാക്കറ്റ് നല്‍കാന്‍ കയര്‍ഫെഡിന് കരാറുകാരന് സാധിക്കുന്നില്ല.സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തില്‍ വെളിച്ചെണ്ണ ഉല്‍പാദനം തടസ്സപ്പെടുന്നത് തെങ്ങ് കര്‍ഷകരേയും ദുരന്തത്തില്‍ ആക്കുന്ന കാര്യമാണ്. ഇതുകൂടാതെ സ്വകാര്യകമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാന്‍ സാധ്യതയുണ്ട്.

story highlights: Kerafed stopped production of ‘Kera’ coconut oil due to lack of packing covers. The two plants produced 70 tonnes of coconut oil per day. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.