Sections

ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡ് ഐപിഒയ്ക്ക്

Sunday, Sep 03, 2023
Reported By Admin
Jyoti CNC

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെയും ആഗോളതലത്തിൽ പന്ത്രണ്ടാമത്തെയും ഏറ്റവും വലിയ സിഎൻസി മെഷീൻ നിർമാതാക്കളായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും, വായ്പകളുടെ പൂർണ്ണമായോ ഭാഗികമായോ തിരിച്ചടവ് അല്ലെങ്കിൽ മുൻകൂർ പേയ്മെൻറ് എന്നിവയ്ക്കുമായിരിക്കും കമ്പനി മൊത്തം തുക വിനിയോഗിക്കുക.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.