Sections

വീട്ടിലിരുന്ന് പോലും വരുമാനം ഉണ്ടാക്കാം; ജൂട്ട് ബാഗുകള്‍ക്ക് മികച്ച വിപണി

Thursday, Mar 24, 2022
Reported By admin
jute making

ജൂട്ട് മെറ്റീരിയല്‍ ഷീറ്റുകള്‍ വാങ്ങി ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും ജൂട്ട്ബാഗുകള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്.

 

ജൂട്ട്ബാഗ് നിര്‍മ്മാണം ജൂട്ട് മെറ്റീരിയല്‍ ഷീറ്റുകള്‍ വാങ്ങി ഉപഭോക്താ ക്കളുടെ ആവശ്യം അനുസരിച്ച് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും ജൂട്ട്ബാഗുകള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്. തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അല്‍പം പരിശീലനം നേടിയാല്‍ അനായാസം തുടങ്ങാവുന്ന ഒന്നാണ് ജൂട്ട്ബാഗ് നിര്‍മ്മാണം.

 

മുതല്‍മുടക്ക് : സ്റ്റിച്ചിംഗ് മെഷീന്‍, ആവശ്യമായ ഫര്‍ണിച്ചര്‍, സ്ക്രീന്‍ പ്രിന്റിങ്ങിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ജൂട്ട് ബാഗ് നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യമാണ്. ഇവ വാങ്ങി അന്‍പതിനായിരം രൂപ മുതല്‍മുടക്കില്‍ ജൂട്ട്ബാഗ് നിര്‍മ്മാണം ആരംഭിക്കാം. 

വരുമാനം: വ്യത്യസ്ത വലിപ്പത്തിലുള്ള ജൂട്ട് ബാഗുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത് 20 മുതല്‍ 25 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്. നല്ല നിലയില്‍ ക്വാളിറ്റിയുള്ള ബാഗുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ രണ്ടുലക്ഷം രൂപയുടെ വില്‍പ്പനയും 45,000 രൂപ വരുമാനവും നേടാം. 

തയ്യല്‍ അറിയാമെങ്കില്‍ ഇത് ഒരു കുടുംബ സംരംഭമായി തുടങ്ങാവുന്ന ബിസിനസ് ആണ്. ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നേടിയ ശേഷം യൂണിറ്റ് ആരംഭിക്കാന്‍ ശ്രദ്ധിക്കുക. ഓര്‍ഡര്‍ നേരിട്ട് ക്യാന്‍വാസ് ചെയ്യാം. മെഷിനറികളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും സബ്സിഡി കിട്ടാം.

വിപണി കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം.മേളകളിലൂടെയും എക്‌സ്‌പോകളിലൂടെയും പ്രദര്‍ശിപ്പിച്ചും ഓണ്‍ലൈന്‍ വഴിയും വിപണനം നടത്താം.ചെറുകിട കടകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ പ്രാദേശികമായെങ്കിലും സാധിച്ചാല്‍ മികച്ച രീതിയില്‍ വിപണനം നടത്താം.

 

story highlight: Making jute bags is an easy process once you are trained but you can sustain yourself in the market only if you know the market potential and trend


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.