- Trending Now:
സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തെരഞ്ഞെടുപ്പ്
ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ടു ധനകാര്യ വകുപ്പില്‍ നടന്നു വരുന്ന വിവിധ സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലേക്കായി ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.പിഎച്ച്പി പ്രോഗ്രാമര്‍ ഒഴിവിലേക്ക് സോഫ്റ്റ്വെയര് ഡെവലപ്മെന്റില്‍ മൂന്ന് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ ഒഴിവില്‍ മൂന്ന് വര്‍ഷം സമാനമേഖലയില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ബിഇ/ബിടെക്, എംസിഎ അല്ലെങ്കില്‍ കമ്പ്വൂട്ടര്‍ സയന്‍സ്/ കമ്പ്വൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ എംഎസ്.സിയാണ് യോഗ്യത. ശമ്പളം 40,000-50,000.
സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തെരഞ്ഞെടുപ്പ്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. വിലാസം: അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ (ഐടി സോഫ്റ്റ്വെയര്) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.അവസാന തീയതി ഓഗസ്റ്റ് 30.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.