Sections

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

Wednesday, Aug 10, 2022
Reported By MANU KILIMANOOR
free placement drive

കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവിന് താമസ സൗകര്യം സൗജന്യമാണ്


കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓഗസ്റ്റ് 24 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവിന് താമസ സൗകര്യം സൗജന്യമാണ്.
ടീം ലീഡര്‍ - പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ പി ജി , ബ്രാഞ്ച് മാനേജര്‍-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് ഡവലപ്മെന്റ് മേനേജര്‍-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് അസോസിയേറ്റ് - പ്ലസ് ടു/ഡിഗ്രി/പി ജി, സര്‍ക്കുലേഷന്‍ മാനേജര്‍-ഡിഗ്രി/പി ജി, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ് - ഇവയില്‍ ഏതെങ്കിലും യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 21 നകം https://forms.gle/n5NiWvZ7sAS2ydYt6 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍  National Career Service Centre for SC/STs, Trivandrum എന്ന ഫേസ് ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍: 0471-2332113/8304009409.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.