Sections

എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള

Thursday, Sep 21, 2023
Reported By Admin
Job Fair

തൊഴിൽമേള സെപ്റ്റംബർ 29ന്


കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 29ന് കാസർകോട് അസാപ് സ്കിൽ പാർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും, ഐ.ടി.ഐ, അസാപ് എന്നിവ സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. 2026നകം 20 ലക്ഷം വൈജ്ഞാനിക തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'എന്റെ തൊഴിൽ എന്റെ അഭിമാനം. സ്പോട്ട് രജിസ്ട്രേഷനും മേളയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ കമ്മ്യൂണിറ്റി അംബാസ്സഡറുമായോ ബന്ധപ്പെടാം. ഫോൺ 04994 256111.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.