Sections

ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചു

Friday, Apr 19, 2024
Reported By Admin
Jawa Yezdi Motorcycles Mega Service Camps

p>കൊച്ചി: വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോർസൈക്കിൾസിൻറെ മെഗാ സർവീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂൺ അവസാനം വരെ തുടരും. മാർച്ചിൽ അവസാനിച്ച ആദ്യഘട്ട സർവീസ് ക്യാമ്പിൽ ഇന്ത്യയിലെ 36 ഡീലർഷിപ്പുകളിലായി 6250ലധികം ജാവ മോട്ടോർസൈക്കിളുകൾ സർവീസ് ചെയ്തിരുന്നു. കേരളത്തിലെ കൊല്ലം ഉൾപ്പെടെ 32 രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് രണ്ടാം ഘട്ട മെഗാ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുക.

ഒന്നാംഘട്ടത്തിന് സമാനമായി 2019-2020 കാലയളവിലെ ജാവ മോട്ടോർസൈക്കിളുകളുടെ ഉടമകൾക്കാണ് രണ്ടാംഘട്ടത്തിൽ സർവീസ് ലഭ്യമാവുക. സമഗ്രമായ വാഹന പരിശോധനക്ക് പുറമേ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത പാർട്സുകൾ സൗജന്യമായി മാറ്റിസ്ഥാപിക്കാനുള്ള അവസരവും ക്യാമ്പിലൂടെ ലഭിക്കും. മോട്ടൂൾ, അമരോൺ, സിയറ്റ് ടയേഴ്സ് എന്നിവയുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവന നിലവാരം നൽകാനും ജാവ ലക്ഷ്യമിടുന്നു. വാഹന പരിശോധനക്ക് അനുസൃതമായി സൗജന്യ എക്സ്റ്റൻഡ് വാറൻറിയും നൽകും.

ഇന്ത്യയിലെ ഒരു ഓട്ടോമോട്ടീവ് ബ്രാൻഡിൻറെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും ഉപഭോക്തൃ സംതൃപ്തിക്കും ഉടമസ്ഥാവകാശ അനുഭവം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ മെഗാ സർവീസ് ക്യാമ്പ്. ജൂൺ അവസാനത്തോടെ 10,000 മോട്ടോർസൈക്കിളുകൾക്ക് സർവീസ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.