Sections

എല്ലാ മോഡലുകളിലും ഓഫറുകൾ പ്രഖ്യാപിച്ച് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്

Tuesday, Dec 12, 2023
Reported By Admin
JAWA

കൊച്ചി: ഉപഭോക്താക്കൾക്കായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് മികച്ച ഡിസംബർ ഓഫറുകൾ പ്രഖ്യാപിച്ചു. ആകർഷകമായ ഇഎംഐ സ്കീമുകൾ, എക്സ്റ്റെൻഡഡ് വാറൻറി, റൈഡിംഗ് ഗിയറുകൾക്ക് ആകർഷകമായ കിഴിവുകൾ, 2023 ഡിസംബർ 31 വരെ ഡെലിവറിയ്ക്ക് ആക്സസറികൾ എന്നിവ ഈ ഓഫറുകളിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ജാവ 42, യെസ്ഡി റോഡ്സ്റ്റർ മോഡലുകളിൽ എക്സ്ചേഞ്ച് ബോണസ് ഓഫറുമുണ്ട്

ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളുടെ എല്ലാ മോഡലുകൾക്കും 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ എക്സ്റ്റെൻഡഡ് വാറൻറി ലഭ്യമാണ്. സ്റ്റാൻഡേർഡ് ഓഫർ 2 വർഷം അല്ലെങ്കിൽ 24,000 കിലോമീറ്ററാണ് എന്നാൽ ഡിസംബറിൽ എടുക്കുന്ന എല്ലാ ഡെലിവറികൾക്കും അധിക ചെലവില്ലാതെ എക്സ്റ്റെൻഡഡ് വാറൻറി ലഭ്യമാണ്.

ഐഡിഎഫ്സിയിൽ നിന്നുള്ള ആകർഷകമായ കുറഞ്ഞ ഇഎംഐ സ്കീമുകൾ വെറും 1,888രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഓഫർ എല്ലാ ജാവ, യെസ്ഡി മോഡലുകളിലും ലഭ്യമാണ്.

റൈഡിംഗ് ജാക്കറ്റുകൾ മുതൽ ടൂറിംഗ് ആക്സസറികൾ വരെയുള്ള എല്ലാ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളും 50 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്.

JAWA

ജാവ യെസ്ഡി മോട്ടോർസൈക്കിളിൻറെ ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയുടെ സിംഗിൾ ടോൺ മോഡലുകളിൽ പ്രത്യേക എക്സ്ചേഞ്ച് ബോണസ് ഓഫർ ഉണ്ട്. എക്സ്ചേഞ്ച് ആയി 10,000 രൂപ വരെ നേടാം.

ഈ പ്രത്യേക ഓഫറുകളിലൂടെ മോട്ടോർസൈക്കിളുകൾ വിശാലമായ ഉപഭോക്തൃനിരക്ക് ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ജാവ, ജാവ 42, ജാവ 42 ബോബർ, ജാവ പെരാക്ക് എന്നിവ ജാവ മോട്ടോർസൈക്കിൾ നിരയിൽ ഉൾപ്പെടുന്നു. യെസ്ഡി റോഡ്സ്റ്റർ, യെസ്ഡി സ്ക്രാമ്പ്ളർ, യെസ്ഡി അഡ്വഞ്ചർ എന്നിവയാണ് യെസ്ഡി മോട്ടോർസൈക്കിൾ നിരയിലുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.