Sections

ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് സീസൺ 2 ഷെഡ്യൂൾ പ്രഖ്യാപിച്ചു

Sunday, Aug 03, 2025
Reported By Admin
ISRL Season 2 Calendar Announced with Global Riders

കൊച്ചി: ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് (ഐഎസ്ആർഎൽ) സീസൺ 2ൻറെ റേസിങ് കലൺണ്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2025 ഒക്ടോബർ 25, 26 തീയതികളിലായിരിക്കും ഐഎസ്ആർഎൽ ആദ്യ റൗണ്ട് നടക്കുക. 2025 ഡിസംബർ 6, 7 തീയതികളിൽ രൺണ്ടാം റൗൺണ്ടും, ഡിസംബർ 20, 21 തീയതികളിൽ മൂന്നാം റൗൺണ്ടും നടക്കുന്ന രീതിയിലാണ് കലൺണ്ടർ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങൾ രൺണ്ടാം സീസണിന് വേദിയൊരുക്കും. ഓരോ റൗണ്ടൺിലും രൺണ്ട് ദിവസം നീളുന്ന റൈഡിങ് ആക്ഷൻ കാണാം.

ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് രൺണ്ടാം സീസണിൻറെ ഭാഗമാവുന്നത്. ഓരോ റൗൺണ്ടിലും ഔദ്യോഗിക പരിശീലന സെഷനുകൾ, യോഗ്യതാ റൗണ്ടൺുകൾ, അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യൻ റൈഡർമാർ മത്സരിക്കുന്ന ആവേശകരമായ മത്സരങ്ങൾ എന്നിവ ഉൾപ്പെടും. മൂന്ന് റൗണ്ടൺുകളിലായി നടന്ന ആദ്യ സീസൺ 30,000ത്തിലധികം ആളുകൾ നേരിട്ടും, 11.50 ദശലക്ഷത്തിലധികം ആളുകൾ ടെലിവിഷനിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും വീക്ഷിച്ചിരുന്നു.

ഇത്തവണ ആരാധകർക്ക് കൂടുതൽ മികച്ചതും ആകർഷകവുമായ അനുഭവം നൽകാനാണ് ഐഎസ്ആർഎൽ തയാറെടുക്കുന്നത്. ആരാധകർക്കായി ഫാൻ പാർക്കുകളും മോട്ടോർസ്പോർട്ട് ഫെസ്റ്റിവലുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. റൈഡർമാരുമായി നേരിട്ട് സംവദിക്കാനും ആരാധകർക്ക് അവസരമൊരുക്കും.

ഒരു സാധാരണ റേസിങ് മത്സരത്തേക്കാളുപരി ഇന്ത്യയിലെ മോട്ടോർസ്പോർട്സ് സംസ്കാരത്തിൻറെ ആഘോഷമാണ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിൻറെ രൺണ്ടാം സീസണെന്ന് ഐഎസ്ആർഎൽ സഹസ്ഥാപകൻ ഈഷാൻ ലോഖണ്ഡെ പറഞ്ഞു. അന്താരാഷ്ട്ര താരങ്ങൾ, പ്രാദേശിക താരങ്ങൾ, റെയ്സ് മോട്ടോ ഒരുക്കുന്ന ആദ്യത്തെ ഐഎസ്ആർഎൽ ഫാൻ പാർക്ക് എന്നിവയിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം സൂപ്പർക്രോസിൻറെ ആവേശം ആരാധകരിലേക്ക് കൂടുതൽ നേരിട്ടെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.