Sections

വര്‍ണ്ണങ്ങളുടെ അതിശയ കാഴ്ച്ചകള്‍ ഒരുക്കി ശരത്ത്

Thursday, Jul 14, 2022
Reported By MANU KILIMANOOR
drawing artist

കഴിവിനെ ഉപജീവന മാര്‍ഗ്ഗം ആക്കിയ ചെറുപ്പക്കാരന്‍

 

വരകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ആമച്ചല്‍ ചന്ദ്രമംഗലം സ്വദേശി ശരത്. സ്വന്തം കഴിവിനെ ഉപജീവനമാര്‍ഗ്ഗം ആക്കി മാറ്റിയിരിക്കുകയാണ് ശരത്. വരയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശവും ഇഷ്ടവും  വെറുമൊരു ഹോബിയായി കൊണ്ട് നടക്കാതെ തന്റെ ജീവിത മാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. സോഷ്യല്‍ മീഡിയ ഒരു വിപണ മാര്‍ഗ്ഗം ആക്കിക്കൊണ്ട്  തന്റെ  കഴിവിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ശരത്. പ്രശസ്തരായ നിരവധി ആള്‍ക്കാരുടെ ചിത്രങ്ങള്‍ വരയ്ക്കുകയും നേരിട്ട് അവരുടെ കൈകളില്‍ എത്തിക്കുകയും ചെയ്ത ശരത്തിന് ഇന്ന് ഇന്ത്യയുടെ വെളിയില്‍ നിന്ന് പോലും ഓര്‍ഡറുകള്‍ വരുന്നുണ്ട്. തന്റെ വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ  ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ശരത് താന്‍ വരച്ച ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്നു. പെന്‍സില്‍ ഉപയോഗിച്ചുകൊണ്ടുള്ള പോര്‍ട്ടറേറ്റുകള്‍ ആണ് ശരത് കൂടുതലും ചെയ്യാറുള്ളത്. യഥാര്‍ത്ഥ ചിത്രത്തിന്റെ അതേ ഭാവവും രൂപവും അതേപോലെ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ശരത്തിന്റെ പെന്‍സില്‍ ഡ്രോയിങ്ങുകളും.

ഇന്‍സ്റ്റാകിങ് എന്നറിയപ്പെടുന്ന  ഡാന്‍ ബ്ലിസേരിയന്റെ ശരത്ത് വരച്ച ഫോട്ടോയ്ക്ക് ഇന്‍സ്റ്റാ കിങിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ലൈക്ക് കിട്ടിയിട്ടുണ്ട്. ശരത് എന്ന കലാകാരന്റെ വീടും അദ്ദേഹത്തിന്റെ പെന്‍സിലുകളിലും പേനകളിലും ജന്മം കൊണ്ട  ചിത്രങ്ങളുടെ കാഴ്ചകളിലേക്കുമാണ് ഇന്ന് പ്രേക്ഷകരെ ഞങ്ങള്‍ കൂട്ടിക്കൊണ്ട് പോകുന്നത്. ശരത്തിന്റെ വരകളുടെ ലോകത്തിലേക്ക് നമുക്കും കടന്നുചെല്ലാം.കുഞ്ഞുനാള്‍ മുതലേ ഉണ്ടായിരുന്ന ചിത്രാ രചനയോടുള്ള ഇഷ്ടം എങ്ങനെ വളര്‍ത്തിക്കൊണ്ടു വന്നു എന്നും അത് എങ്ങനെ വിപണിയില്‍ വിജയിപ്പിച്ചു എന്നും നമുക്ക് ശരത്തിനോട് തന്നെ ചോദിച്ചറിയാം.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.