- Trending Now:
ഇന്ത്യയുടെ ഗ്രാമീണ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മൂന്നിരട്ടി വേഗത്തില്‍ വളരുകയാണെന്നും നഗര ഉപയോക്താക്കളുടെ എണ്ണത്തേക്കാള്‍ അതിവേഗം കൈവരിക്കുകയാണെന്നും ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐഎഎംഐ), കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കാന്തര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
''2020 ല്‍ നഗരത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ അടിത്തറ വിപുലമായിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 13 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2020 ല്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 299 ദശലക്ഷമായിരുന്നു.
2020 ല്‍ ഇന്ത്യയില്‍ 622 ദശലക്ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യ 1,433 ദശലക്ഷം ആളുകളാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം ജനസംഖ്യയുടെ 43 ശതമാനം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണെന്നാണ്.
സജീവമായ 10 ഉപയോക്താക്കളില്‍ ഒമ്പത് പേരും ദിവസേന ഇന്റര്‍നെറ്റ് ആക്സസ്സുചെയ്യുന്നുവെന്നും, ശരാശരി 107 മിനിറ്റ് ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ, നഗര മേഖലകളില്‍ വിനോദത്തിനും ആശയവിനിമയത്തിനും സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനുമാണ് ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നത്.
2025 ആകുമ്പോഴേക്കും സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 900 ദശലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഗോവയും കേരളവുമാണ് തൊട്ടുപിന്നില്‍. ബീഹാറിലാണ് ഏറ്റവും കുറവ്.
രാജ്യത്തെ മത്സ്യബന്ധന മേഖല തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നഷ്ടത്തില്‍... Read More
2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഠനം നടത്തിയത്. ലക്ഷദ്വീപ് ഒഴികെയുള്ള 390 നഗരങ്ങളില്‍ നിന്നും 1,300 ഗ്രാമങ്ങളില്‍ നിന്നും 75,000 പേര്‍ പഠനത്തില്‍ പങ്കെടുത്തു.ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം നഗരത്തെ മറികടക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും, ഗ്രാമീണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭ്യത നഗരപ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്രാമീണ ജനസംഖ്യ 948 ദശലക്ഷമാണ്, അതില്‍ 299 ദശലക്ഷം പേര്‍ (ഏകദേശം 32 ശതമാനം) മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍.നഗര ജനസംഖ്യ 485 ദശലക്ഷമാണ്, അതില്‍ 323 ദശലക്ഷം (ഏകദേശം 67 ശതമാനം) സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത കൂടുതലാണ്.
നഗര ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 94 ശതമാനം പേരും ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ ഇത് 90 ശതമാനമാണ്.നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെന്നു പഠനം കണ്ടെത്തി. ഇന്ത്യയില്‍ 58% ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പുരുഷന്മാരും 42% ഉപയോക്താക്കള്‍ സ്ത്രീകളുമാണ്. അര്‍ബന്‍ ഇന്ത്യയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അനുപാതം 57:43 ഉം ഗ്രാമീണ ഇന്ത്യയില്‍ 58:42 ഉം ആണ്.
രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗ വളര്‍ച്ചയില്‍ മൊബൈല്‍ ഫോണുകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, കാരണം എല്ലാ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നതിന് മൊബൈല്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.