- Trending Now:
സംസ്ഥാനത്തെ ഒന്നാംവർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ടാം വർഷത്തിലേക്ക് സ്കൂൾ മാറ്റത്തിന് അപേക്ഷിക്കുവാനും രണ്ടാംവർഷത്തിൽ പഠനം മുടങ്ങിപ്പോയ കുട്ടികൾക്ക് രണ്ടാംവർഷത്തിലേക്ക് പുന:പ്രവേശനം നേടുന്നതിനും ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി രണ്ടാംവർഷം റഗുലർ സ്കൂളുകളിലേക്ക് മാറി തുടർന്നു പഠിക്കുവാനും ഉതകുന്ന നിർദ്ദേശങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി.
നം. എസ്.സി.ഡി (3)/3922/2023 എച്ച്.എസ്.ഇ എന്ന നമ്പറിൽ ജൂൺ ഒന്നിന് പുറത്തിറങ്ങിയ ഈ സർക്കുലറിൽ സംസ്ഥാന സിലബസ്സിൽ ഒന്നാംവർഷം പഠിച്ച് പരീക്ഷ എഴുതിയവരുടെ രണ്ടാംവർഷ സ്കൂൾ മാറ്റം, മറ്റു സംസ്ഥാനത്തോ രാജ്യത്തോ സി.ബി. എസ്. ഇ പദ്ധതി പ്രകാരമോ ഒന്നാംവർഷം പഠിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ രണ്ടാംവർഷ സ്കൂൾ പ്രവേശനം, രണ്ടാംവർഷത്തിൽ പഠനം മുടങ്ങിപ്പോയ കുട്ടികളുടെ രണ്ടാംവർഷ പുന: പ്രവേശനം, ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളുടെ രണ്ടാംവർഷ റഗുലർ സ്കൂൾ പ്രവേശനം എന്നിവ സംബന്ധിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.