Sections

90 ദിവസം കൊണ്ട് പുതിയ മുടി: ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സെറം രണ്ടാമത്തെ ക്ലിനിക്കൽ ട്രയലും വിജയകരമായി പൂർത്തിയാക്കി

Friday, May 15, 2026
Reported By Admin
Indulekha Hair Serum Shows Strong Clinical Results

  • ആയുർവേദ ഹെയർ ഗ്രോത്ത് സെറം 90 ദിവസത്തിനുള്ളിൽ 11,000ത്തിലധികം പുതിയ മുടിയിഴകൾ വളർത്തുമെന്നും മുടിയുടെ ഉള്ളും വേരുകളുടെ ബലവും വർദ്ധിപ്പിക്കുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ

കൊച്ചി: ഇന്ദുലേഖ ഭൃംഗ ഹെയർ ഗ്രോത്ത് സെറത്തിൻറെ രണ്ടാമത്തെ വലിയ ക്ലിനിക്കൽ പഠനം വിജയകരമായി പൂർത്തിയാക്കി. 90 ദിവസത്തിനുള്ളിൽ 11,000-ത്തിലധികം പുതിയ മുടിയിഴകൾ വളർന്നതായി പഠനത്തിൽ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. മൂന്ന് ശതമാനം റെഡെൻസിൽ അടങ്ങിയ സെറങ്ങളേക്കാൾ ഇരട്ടിയിലധികം മുടിവളർച്ച നൽകാൻ ഇന്ദുലേഖ ഹെയർ സെറത്തിന് സാധിക്കും. അനാജൻ ടു ടെലോജൻ അനുപാതത്തിൽ 74 ശതമാനം പുരോഗതിയും കണ്ടെത്തി. ഇത് ആരോഗ്യകരമായ മുടിവളർച്ചയുടെ പുനഃസ്ഥാപിക്കലാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്ലിനിക്കലായി സാധൂകരിക്കപ്പെട്ട ഹെയർ ഗ്രോത്ത് സെറമായി ഇന്ദുലേഖയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടു.

ത്വക്ക് രോഗവിദഗ്ധരുടേയും ആയുർവേദ വിദഗ്ധരുടേയും മേൽനോട്ടത്തിൽ അംഗീകൃത ക്ലിനിക്കൽ റിസർച്ച് സ്ഥാപനങ്ങളിലാണ് പഠനങ്ങൾ നടത്തിയത്. രോമകൂപങ്ങളുടെ തലത്തിൽ തന്നെ ഫലങ്ങൾ നൽകിക്കൊണ്ട് ഈ ഫോർമുലേഷൻ സ്വാഭാവിക കേശവളർച്ചാ ചക്രത്തെ സഹായിക്കുന്നുവെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

തലയോട്ടി സെറം വിഭാഗത്തിൽ മൂന്ന് ശതമാനം റെഡെൻസിൽ അടിസ്ഥാനമാക്കിയ സമാന ഘടനകൾ അവതരിപ്പിക്കുന്ന നിരവധി ബ്രാൻഡുകൾ വിപണിയിലുണ്ട്. ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് ഇതുമായി താരതമ്യ ചെയ്ത് ഇന്ദുലേഖ സെറത്തിൻറെ ലബോറട്ടറി പഠനം നടത്തിയത്.

2024ലും 2025ലും നടത്തിയ രണ്ട് പഠനങ്ങളിൽ 20 മുതൽ 45 വയസ് വരെയുള്ള പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. തുടക്കഘട്ടത്തിലും ചെറിയ തോതിൽ മുടികുറവ് ഉള്ളവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പുതിയ മുടിവളർച്ച, മുടി കൊഴിച്ചിൽ, ഫോളിക്കിളിൻറെ ശക്തി, തലയോട്ടിയുടെ സംരക്ഷണ ശേഷി എന്നിവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ പഠനത്തിൽ വിലയിരുത്തി. 2024-ലെ ക്ലിനിക്കൽ പഠനഫലങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 2025-ലെ പഠനഫലങ്ങൾ ഡെർമറ്റോളജി ഗവേഷണത്തിനായുള്ള അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരണത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.