- Trending Now:
കൊച്ചി: തൊഴിലധിഷ്ഠിത പരിശീലനത്തിലും നൈപുണ്യ വികസനത്തിലും മികവ് ആഘോഷിക്കുന്നതിനുള്ള രാജ്യത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ഇന്ത്യ സ്കിൽസ് മത്സരം (ഐഎസ് സി) 2025-നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ ) ഇന്ന് (ഐഎസ് സി) 2025-നുള്ള രജിസ്ട്രേഷൻ ലിങ്ക് ഓപ്പൺ ചെയ്തു. 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പങ്കാളികൾ മത്സരിക്കുന്ന 63 നൈപുണ്യങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തും. സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (എസ് ഐ ഡിഎച്ച്) പോർട്ടൽ വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. സെപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം.
മത്സരത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാവുന്നതാണ്,.പങ്കെടുക്കുന്നവർ നിർദ്ദിഷ്ട പ്രായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കുറഞ്ഞ പ്രായം 16 വയസ്സും പരമാവധി പ്രായപരിധി 25 വയസ്സുമാണ്. പങ്കെടുക്കുന്നവർ 2004 ജനുവരി 1 നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. സൈബർ സുരക്ഷ, മെക്കാട്രോണിക്സ്, എയർക്രാഫ്റ്റ് മെയിന്റനൻസ് തുടങ്ങിയ ചില നൂതന സാങ്കേതിക നൈപുണ്യങ്ങൾക്ക്, പങ്കെടുക്കുന്നവർ 2001 ജനുവരി 1നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി : www.skillindiadigital.gov.in.
രജിസ്ട്രേഷൻ ലിങ്ക് : https://www.skillindiadigital.gov.in/account/register?returnUrl=%2Findia-skills
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.