Sections

വ്യക്തിഗത വിവരങ്ങൾ കമ്പനികൾക്ക് കൈമാറി, 6008 കോടി നഷ്ടപരിഹാരം നൽകാൻ ഫേസ്ബുക്ക്

Friday, Dec 23, 2022
Reported By MANU KILIMANOOR

വ്യക്തിവിവരങ്ങൾ വാണിജ്യ ഗവേഷണാവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെ തുടർന്നാണ് കേസ്


ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ മറ്റു കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ ഫേസ് ബുക്കിന്റെ ഉടമകളായ മെറ്റ. 6008 കോടി നഷ്ടപരിഹാരി നൽകി ഒത്തു തീർപ്പാക്കാനാണ് നീക്കം. കേംബ്രിഡ്ജ് അനലിറ്റക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ വാണിജ്യ ഗവേഷണാവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെ തുടർന്നാണ് കേസ് വന്നത്. എട്ടുകോടി എഴുപത് ലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയടക്കമുള്ള കമ്പനികൾക്ക് വിവിധ വാണിജ്യ ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഫേസ് ബുക്ക് നൽകിയെന്നാണ് കേസ്.

2018 ൽ ഈ വിവരം പുറത്തുവന്നതിനെ തുടർന്ന് അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിയമനടപടികൾ നേരിടുകയാണ്.ഇതിന്റെ ഭാഗമായി യുഎസ് കോടതിയിൽ സമർപ്പിച്ച സെറ്റിൽമെന്റ് രേഖയിലാണ് നഷ്ടപരിഹാരം നൽകാൻ തങ്ങൾ സന്നദ്ധമാണെന്നും അതിനുള്ള തുകയും മെറ്റ അറിയിച്ചത്. വ്യക്തിഗതമായ വിവരങ്ങൾ ദുരുപയോഗിക്കുന്നത് തടയാൻ ലോക രാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയമനിർമാണവുമായി രംഗത്ത് വന്നിരിക്കുന്ന കാലമായത് കൊണ്ട് എങ്ങിനെയങ്കിലും നഷ്ടപരിഹാരം നൽകി തലയൂരാനാണ് മെറ്റ ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.