Sections

ഐഎച്ച്‌സിഎൽ കൊച്ചിയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു ആലുവയിൽ പുതിയ വിവാന്ത ഹോട്ടൽ വരുന്നു

Tuesday, Nov 21, 2023
Reported By Admin
Vivanta

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) ആലുവയിൽ പുതിയ വിവാന്ത ഹോട്ടൽ ആരംഭിക്കുന്നു. ഐഎച്ച്സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ്, ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.എം. അബ്ദുൾ ലത്തീഫ് എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ആലുവയിലാണ് 95 മുറികളുള്ള പുതിയ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഓൾ ഡേ ഡൈനർ, ബാർ, 4,500 ചതുരശ്രയടി വിസ്തീർണമുള്ള ബാങ്ക്വറ്റ് സ്പെയിസ്, നീന്തൽക്കുളം, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലിൽ ഉണ്ടാകും.

ഐഎച്ച്സിഎൽ ബ്രാൻഡായ വിവാന്ത കൊച്ചിയിൽ തുടക്കം കുറിക്കുകയാണെന്ന് ഐഎച്ച്സിഎൽ റിയൽ എസ്റ്റേറ്റ് ആൻറ് ഡവലപ്മെൻറ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ് പറഞ്ഞു. ഇത് കൊച്ചി നഗരത്തിലെ ഐഎച്ച്സിഎല്ലിൻറെ ഏഴാമത്തെ ഹോട്ടലാണ്. രണ്ടാമത്തെ ഹോട്ടലിനും ധാരണയാകുന്നതോടു കൂടി കെ.എം അബ്ദുൽ ലത്തീഫുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സന്തുഷ്ടരാണെന്നും സുമ വെങ്കിടേഷ് പറഞ്ഞു.

Vivanta Signing
ഇന്ത്യൻ ഹോട്ടൽസ് കമ്പനി ആലുവയിൽ ആരംഭിക്കുന്ന പുതിയ വിവാന്ത ഹോട്ടലിൻറെ കരാർ ഐഎച്ച്സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷും ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.എം. അബ്ദുൾ ലത്തീഫും ചേർന്ന് ഒപ്പിട്ടപ്പോൾ

ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ മുൻനിരക്കാരായ ഐഎച്ച്സിഎല്ലി നൊപ്പം ഒരിക്കൽ കൂടി പ്രവർത്തിക്കാനാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു. ഈ ഹോട്ടൽ കൊച്ചിയിലെ അതിഥികൾക്ക് വിവാന്ത ബ്രാൻഡിൻറെ രുചി പകർന്ന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഹോട്ടൽ കൂടി വരുന്നതോടെ ഐഎച്ച്സിഎല്ലിന് കേരളത്തിൽ താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നീ ബ്രാൻഡുകളിലായി 18 ഹോട്ടലുകളുണ്ടാകും. പണി പൂർത്തിയായി വരുന്ന അഞ്ചെണ്ണം ഉൾപ്പെടെയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.