- Trending Now:
കൊച്ചി: ഐസിഐസിഐ ബാങ്കിൻറെ പിന്തുണ അമ്പലപ്പുഴ വില്ലേജിലെ സങ്കീർത്തനം കുടുംബശ്രീ സ്വാശ്രയ സംഘത്തെ ഗണ്യമായ മാറ്റത്തിലേക്ക് പിടിച്ചുയർത്തി. 2023 നവംബറിൽ ഐസിഐസിഐ ബാങ്കിൽ നിന്നു ലഭിച്ച വായ്പ, സംഘത്തിൻറെ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് വൻ സഹായമായി.
ദൈനംദിന ജീവിതാവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യവുമായി 2003-ൽ സ്ഥാപിച്ച ഈ സ്വാശ്രയ സംഘം നിരവധി സംരംഭകത്വ പ്രവർത്തനങ്ങളാണ് വർഷങ്ങളായി നടത്തിയത്. ബാങ്കിൻറെ വായ്പ ലഭിച്ചത് വാതിൽപ്പടി വിപണനത്തിനായുള്ള ചായപ്പൊടി വിതരണം ചെയ്യുന്നതിനുള്ള പാക്കിങ് നടത്തുന്ന സൂക്ഷ്മ സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായകമായി. കുമളി ടീ ഗാർഡനിൽ നിന്നു തേയില നേരിട്ടു സംഭരിച്ച് ചെറുകിട വിപണനത്തിനായി പാക്കു ചെയ്യാൻ ഇതവരെ സഹായിച്ചു.
ഇതോടൊപ്പം സംഘം കൂടുതൽ അവസരങ്ങൾ തേടാനും തുടങ്ങി. വേദന, വെരിക്കോസ് വെയിൻ, മുടികൊഴിച്ചിൽ തുടങ്ങിയവയ്ക്ക് ആശ്വാസം നൽകുന്ന ആയുർവേദ എണ്ണകൾ സ്വാശ്രയ സംഘം തങ്ങളുടെ ഉൽപന്ന നിരയിൽ ഉൾപ്പെടുത്തി. കൊളസ്ട്രോൾ നിയന്ത്രിക്കുന്ന സുമാൻദു പൗഡറും ഇതോടൊപ്പം ഉൽപന്ന നിരയിൽ ഉൾപ്പെടുത്തി. ഈ വൈവിധ്യവൽക്കരണത്തിലൂടെ ഗണ്യമായ ഡിമാൻഡും ബിസിനസ് വളർച്ചയും ഉറപ്പാക്കാനുമായി. തങ്ങളുടെ ബിസിനസ് മേഖലകൾ കൂടുതൽ വിപുലീകരിക്കാനായി ഐസിഐസിഐ ബാങ്കിൽ നിന്നു മറ്റൊരു വായ്പ കൂടി തേടുകയാണ് അവരിപ്പോൾ.
സ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും കുടുംബത്തിൻറെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതു സഹായകമായി.
യെസ് ബാങ്കും പൈസബസാറും ചേർന്ന് പൈസസേവ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു... Read More
വനിതകളെ ശാക്തീകരിക്കുന്നതിലും താഴേക്കിടയിൽ സാമ്പത്തിക വളർച്ച ഊർജ്ജിതമാക്കുന്നതിനും മൈക്രോഫിനാൻസിനുള്ള ശക്തിയാണ് സങ്കീർത്തനം കുടുംബശ്രീ എസ്എച്ച്ജിയുടെ വിജയം ഉയർത്തിക്കാട്ടുന്നത്. ഈ നേട്ടങ്ങളിൽ ഐസിഐസിഐ ബാങ്കിൻറെ പിന്തുണ വളരെ നിർണായകമായിരുന്നു. വനിതാ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിലും ഗ്രാമീണ ഇന്ത്യയിൽ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിലും ഐസിഐസിഐ ബാങ്കിനുള്ള പ്രതിബദ്ധതയുടെ വലിയൊരു ഉദാഹരണം കൂടിയാണ് ഈ നേട്ടങ്ങൾ. ക്രിയാത്മക സാമൂഹിക നേട്ടങ്ങൾ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിൻറെ ഇഎസ്ജി റിപ്പോർട്ടിലും ഈ വിജയകഥ അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.