- Trending Now:
വിലയില്‍ ഇന്നലെ മാറ്റമില്ലായിരുന്നെങ്കില്‍ ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്
സംസ്ഥാനത്ത് സ്വര്‍ണവില 40,000 തൊടുന്നു. വിലയില്‍ ഇന്നലെ മാറ്റമില്ലായിരുന്നെങ്കില്‍ ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.
നിക്ഷേപിച്ച പണത്തിന് പലിശ ലഭിക്കും; ലാഭത്തിന് നികുതി വേണ്ട ?... Read More
വെള്ളിയുടെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയാണ് വര്‍ധന. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.