- Trending Now:
ഹ്യുണ്ടായി, ടാറ്റാ മോട്ടേഴ്സ് തുടങ്ങിയവയ്ക്ക് പുറമേ പ്രമുഖ ജപ്പാനീസ് കാർ നിർമ്മാതാക്കളായ ഹോണ്ടയും വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ജനുവരി മുതൽ എല്ലാ മോഡലുകൾക്കും 30000 രൂപ വരെ വില വർധന നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതാണ് വില വർധിപ്പിക്കാൻ ഹോണ്ടയെയും പ്രേരിപ്പിച്ചത്.
ഹ്യുണ്ടായി, ടാറ്റാ മോട്ടേഴ്സ്, ഹോണ്ട എന്നിവയ്ക്ക് പുറമേ മെഴ്സിഡസ് ബെൻസ്, ഓഡി, റെനോ, കിയ, എംജി മോട്ടോർ എന്നി കമ്പനികളാണ് പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നീക്കം ആരംഭിച്ചത്. രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന മാരുതിയും കാറുകളുടെ വില വർധിപ്പിച്ചേക്കും.
സാങ്കേതിക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളർഷിപ്പുമായി ആമസോൺ... Read More
ജനുവരി മുതൽ വാഹനങ്ങൾക്ക് 30000 രൂപ വരെ വില വർധിപ്പിക്കാനാണ് ആലോചിച്ചിരിക്കുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു. വിവിധ മോഡലുകൾ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വായു മലിനീകരണം ലക്ഷ്യമിട്ടുള്ള ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വരുന്ന ഏപ്രിലിൽ നടപ്പാക്കും. ഇതിന് സാങ്കേതികവിദ്യ നവീകരിക്കേണ്ടതുണ്ട്. ഇതിനായി ചെലവ് ഉയരുമെന്നും കമ്പനി പറയുന്നു.
ടാറ്റ മോട്ടേഴ്സിന്റെ വാണിജ്യ വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ രണ്ടുശതമാനത്തിന്റെ വരെ വർധന വരുത്താനാണ് തീരുമാനം. രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന മാരുതിയും വില വർധിപ്പിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. എത്ര ശതമാനം വർധന വരുത്തുമെന്ന കാര്യം വ്യക്തമായിട്ടില്ല. ഏപ്രിലിൽ 1.8 ശതമാനം വർധനയാണ് വരുത്തിയത്. ജനുവരി 2021നും മാർച്ച് 2022നും ഇടയിൽ വാഹനങ്ങളുടെ വിലയിൽ 8.8 ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.