Sections

മഹാ കുംഭമേളയിൽ വിവിധ സേവനങ്ങളുമായി എച്ച്.എം.ഡി

Thursday, Feb 06, 2025
Reported By Admin
HMD Partners with UP Government to Offer Services for Maha Kumbh Mela Pilgrims

കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തർ പ്രദേശ് സർക്കാരുമായി ചേർന്ന് തീർത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങൾ പ്രഖ്യാപിച്ചു. മൊബൈൽ ഫോൺ നന്നാക്കൽ, യാത്രാ വിവരങ്ങൾ, പ്രാദേശിക- ടൂറിസം കാമ്പയിൻ തുടങ്ങിയ സേവനങ്ങളാണ് എച്ച്എംഡി ഒരുക്കിയിട്ടുള്ളത്.

കുംഭമേളയിൽ എത്തുന്നവരുടെ എച്ച്എംഡി സ്മാർട്ട്-ഫീച്ചർ ഫോണുകളുടെയും നോക്കിയ ഫീച്ചർ ഫോണുകളുടെയും തകരാർ പരിശോധിച്ച് നന്നാക്കി നൽകും. ഫോണുകൾ റീപ്ലേസ്മെന്റ് ഗ്യാരണ്ടിക്ക് കീഴിലാണെങ്കിൽ കേടായ ഫോണിന് പകരം റീപ്ലേസ്മെന്റ് യൂണിറ്റാവും നൽകുക. കൂടാതെ റിപ്പയർ കാലയളവിൽ ഉപഭോക്താവിന് താൽക്കാലികമായി മറ്റൊരു ഫോൺ നൽകുന്ന പ്രത്യേക ലോണർ ഫോൺ പദ്ധതിയുമുണ്ട്.

റേഡിയോലൈനുമായി ചേർന്നാണ് മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രധാന തീയതികൾ, പ്രാദേശിക യാത്രാ വിവരണങ്ങൾ, വിപുലമായ ഗൈഡുകൾ എന്നിവയുൾപ്പെടെുന്ന പ്രാദേശിക യാത്രാ വിവര സേവനങ്ങൾ എച്ച്എംഡി നൽകുന്നത്.

ഉത്തർപ്രദേശ് സർക്കാരും ടൂറിസം മന്ത്രാലയവുമായി ചേർന്ന് പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ദേഖോ അപ്നാ ദേശ് കാമ്പയിനിനും എച്ച്എംഡി തുടക്കമിട്ടിട്ടുണ്ട്. പ്രയാഗ്രാജിലുടനീളം ബ്രാൻഡഡ് ടച്ച്പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ എച്ച്എംഡി 105, എച്ച്എംഡി 110 മൊബൈൽ ഫോണുകളുടെ ഖൂബ് ചലേഗ കാമ്പയിൻ വിപുലീകരണത്തിനായി ഔട്ട്ഡോർ, സോഷ്യൽ മീഡിയ, ഡിജിറ്റൽ എന്നിവയിലൂടെ 360 ഡിഗ്രി പ്രചാരണവും ആസൂത്രണം ചെയ്തിട്ടുണ്ട്.

ജീവിതത്തിലൊരിക്കലുള്ള ആത്മീയ യാത്രയാണ് മഹാ കുംഭമേളയെന്നും എച്ച്എംഡിയുടെ വിവിധ സേവനങ്ങൾ വഴി ഇത് മെച്ചപ്പെടുത്തുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുൻവാർ പറഞ്ഞു. യു.പി സർക്കാരുമായി ചേർന്ന് ദേഖോ അപ്നാ ദേശ് കാമ്പയിനിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം വിശ്വസനീയമായ കണക്റ്റിവിറ്റി, യുപിഐ ആപ്ലിക്കേഷൻ പോലുള്ള സാങ്കേതികവിദ്യ സേവനങ്ങളിലൂടെ തീർത്ഥാടകരെ ശാക്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.