Sections

നോക്കിയ സി22 അവതരിപ്പിച്ചു

Friday, May 12, 2023
Reported By Admin
Nokia C 22

നോക്കിയ സി22 അവതരിപ്പിച്ചു


കൊച്ചി: എച്ച്എംഡി ഗ്ലോബൽ മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയോടെ, ഈടു നിൽക്കുന്ന, കുറഞ്ഞ നിരക്കിലുള്ള സ്മാർട്ട്ഫോണായ നോക്കിയ സി22 അവതരിപ്പിച്ചു. നൂതന ഇമേജിംഗ് അൽഗോരിതങ്ങൾ, ഒക്ടാ-കോർ പ്രോസസർ, മികച്ച ആൻഡ്രോയിഡ്ടിഎം 13 (ഗോ എഡിഷൻ) എന്നിവയുടെ പിൻതുണയോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, ഡ്യുവൽ 13എംപി പിൻ ക്യാമറ, 8എംപി സെൽഫി ക്യാമറ എന്നിവയോടെയാണ് നോക്കിയ സി22 എത്തുന്നത്.

മികച്ച ഉപയോക്തൃ അനുഭവം നൽകുന്ന വിശ്വസനീയവും കുറഞ്ഞ നിരക്കിലുള്ളതുമായ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയും നോക്കിയ സി22 നൽകുന്നുവെന്ന് എച്ച്എംഡി ഗ്ലോബൽ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവി ആദം ഫെർഗൂസൺ പറഞ്ഞു.

ഐപി52 സ്പ്ലാഷ്, ഡസ്റ്റ് പ്രൊട്ടക്ഷൻ കടുപ്പമേറിയ 2.5ഡി ഡിസ്പ്ലേ ഗ്ലാസ്, ശക്തമായ പോളികാർബണേറ്റ് യൂണിബോഡി ഡിസൈനിൽ മെറ്റൽ ബോഡിയിലാണ് സി22 എത്തുന്നത്. നോക്കിയയുടെ ഒരു വർഷത്തെ റീപ്ലേസ്മെൻറ് ഗ്യാരൻറിയും ഉണ്ട്.

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മെമ്മറി എക്സ്റ്റൻഷൻ ഉപയോഗിക്കാത്ത സ്റ്റോറേജ് സ്പേസ് അധിക 2ജിബി വെർച്വൽ മെമ്മറി (റാം) ആക്കി മാറ്റുന്നു, ഇത് മൾട്ടിടാസ്കിംഗ് ലളിതവും സുഗമവുമാക്കുന്നു. പുതിയ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നോക്കിയ സി22ന് കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും സ്ഥിരമായ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും.

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. ചാർക്കോൾ, സാൻഡ്, പർപ്പിൾ നിറങ്ങളിൽ ലഭ്യമായ സി22ൻറെ വില 7999 രൂപയിലാണ് ആരംഭിക്കുന്നത്. 4ജിബി (2ജിബി + 2ജിബി വെർച്വൽ റാം), 6ജിബി (4ജിബി + 2ജിബി വെർച്വൽ റാം) എന്നീ വകഭേദങ്ങളിൽ 64ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് (256ജിബി അധിക മെമ്മറി സപ്പോർട്ട്) നോക്കിയ സി22 എത്തുന്നത്.

399 രൂപയുടെ ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) പ്ലാനിൽ ഉപയോക്താക്കൾക്ക് 75ജിബി പ്രതിമാസ ഡാറ്റയും 3 ആഡ്-ഓൺ സിമ്മുകൾ നൽകുന്ന ആനുകൂല്യങ്ങൾ നോക്കിയ ലഭ്യമാക്കിയിട്ടുണ്ട്. ജിയോ സിം ഹോം ഡെലിവറിക്കായി ഉപഭോക്താക്കൾക്ക് 70000 70000 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യാം.

1000 രൂപയിൽ ജിയോ പ്ലസ് (പോസ്റ്റ്പെയ്ഡ്) പ്ലാനിൽ നോക്കിയ ഫോൺ ഉപയോക്താക്കൾക്ക് 3,500 രൂപ വരെ വിലയുള്ള പ്രത്യേക ആനുകൂല്യങ്ങൾ 100 ജിബി അധിക ഡാറ്റയും (10മാസത്തേക്ക് 10ജിബി അധിക പ്രതിമാസ ഡാറ്റ) ലഭിക്കും.

700 രൂപയുടെ 3 മാസത്തെ ഈസിഡൈനർ സബ്സ്ക്രിപ്ഷൻ, ഇക്സിഗോയിൽ 4500 രൂപയിൽ മുകളിലുള്ള ഫ്ളൈറ്റുകളിൽ 750 രൂപ കിഴിവ്, 1100 രൂപ വില വരുന്ന 3 മാസത്തെ ഇടി പ്രൈം സബ്സ്ക്രിപ്ഷന് 49 രൂപ മാത്രം എന്നിങ്ങനെ 2500 രൂപ വരെ വിലയുള്ള അധിക കൂപ്പണുകൾ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.