Sections

നന്തിലത്ത് ഗ്രൂപ്പുമായി സഹകരിച്ച് ഹൈസെൻസ് ഇന്ത്യ കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു

Tuesday, Nov 25, 2025
Reported By Admin
Hisense Partners with Nandilath to Expand in Kerala

കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ്, ഗൃഹോപകരണ രംഗത്തെ ആഗോള ബ്രാൻഡായ ഹൈസെൻസ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിൻറെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 60ലധികം നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിൽ ഇനി ഹൈസെൻസിൻറെ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ദക്ഷിണേന്ത്യയിൽ വിപണി സാന്നിദ്ധ്യം വിപുലമാക്കാനുള്ള ഹൈസെൻസ് ഇന്ത്യയുടെ ശ്രമങ്ങളിലെ നിർണായക ചുവടുവെയ്പ്പാണ് 43 വർഷത്തെ പാരമ്പര്യമുള്ള നന്തിലത്തുമായുള്ള ഈ പങ്കാളിത്തം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണികളിലൊന്നാണ് കേരളം. പ്രീമിയം ഗൃഹോപകരണങ്ങൾക്കും ബിഗ് സ്ക്രീൻ ടെലിവിഷനുകൾക്കും ഏറെ ആവശ്യക്കാരാണ് കേരളത്തിലുള്ളത്.

ഗുണനിലവാരത്തിനും പുതുമയ്ക്കും വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളുള്ള കേരളം ഹൈസെൻസിന് എന്നും മുൻഗണനയുള്ള വിപണിയാണെന്ന് ഹൈസെൻസ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ പുതിയ തലമുറ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും കേരളത്തിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മികച്ച സേവനവും ഷോപ്പിങ് അനുഭവവും ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലോകോത്തര സാങ്കേതികവിദ്യ കേരളത്തിലെ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗോപു നന്തിലത്ത് പറഞ്ഞു. പുതുമയ്ക്കും പ്രവർത്തനമികവിനും പേരുകേട്ട അതിവേഗം വളരുന്ന ആഗോള ബ്രാൻഡാണ് ഹൈസെൻസ്. സംസ്ഥാനത്തെ വീടുകളിൽ ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച സേവനത്തോടും മൂല്യത്തോടും കൂടി ലഭ്യമാക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.