Sections

വിവിധ വകുപ്പുകളിലെ ഇന്റേണൽ വിജിലൻസ് സംവിധാനങ്ങളെ സംസ്ഥാന വിജിലൻസ് വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എത്തിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് സർക്കാർ പുറത്തിറക്കി

Friday, May 12, 2023
Reported By Admin
Vigilance

സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ കാതലായ മാറ്റം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ വിവിധ വകുപ്പുകളിലെ ഇന്റേണൽ വിജിലൻസ് സംവിധാനങ്ങളെ സംസ്ഥാന വിജിലൻസ് വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എത്തിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് സർക്കാർ പുറത്തിറക്കി

സ.ഉ (അച്ചടി) നം 4/ 2023/VIG എന്ന നമ്പറിൽ 02-05-2023 ൽ പുറത്തിറങ്ങിയ പ്രസ്തുത ഉത്തരവിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നിയമനം, പരിശീലനം, സംസ്ഥാന വിജിലൻസ് ഡയറക്ടർക്കുള്ള ത്രൈമാസ റിപ്പോർട്ട് സമർപ്പണം തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. വിവിധ വകുപ്പുകളുടെ ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിലാണ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.