Sections

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 'മാപ്പ്' എന്ന വാക്ക് ഒഴിവാക്കുന്നതിന് സർക്കാർ തീരുമാനമായി

Thursday, May 25, 2023
Reported By Admin
Government Orders

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 'മാപ്പ്' എന്ന വാക്ക് ഒഴിവാക്കുന്നതിന് സർക്കാർ തീരുമാനമായി

സംസ്ഥാനത്ത് വിവിധ സർക്കാർ സേവനങ്ങൾ നേടിയെടുക്കുന്നതിന് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ കാലതാമസം വരുന്ന സാഹചര്യത്തിൽ മാപ്പ് അല്ലെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

നം എ.ആർ 13(2)/92/2022/ഉഭപവ എന്ന നമ്പറിൽ 17-05-2023 ൽ പുറത്തിറങ്ങിയ ഈ സർക്കുലർ അനുസരിച്ച് യഥാസമയം അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാല താമസത്തെ ഗുരുതരമായ കുറ്റമായോ വീഴ്ചയായോ കാണുന്ന സാഹചര്യത്തെ തള്ളിക്കളയുന്നു. ആയതിനാൽ ഇത്തരം അപേക്ഷകളിൽ 'കാലതാമസം മാപ്പാക്കുന്നതിന്' എന്ന പ്രയോഗത്തിനു പകരം 'കാലതാമസം പരിഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോഗിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. 'മാപ്പ്', 'മാപ്പപേക്ഷ', 'മാപ്പാക്കണം' എന്നീ പദങ്ങൾ നിർദ്ദിഷ്ട അപേക്ഷാഫോമുകളിൽ നിന്ന് നീക്കം ചെയ്യേണ്ടതാണെന്നും സർക്കുലറിൽപറയുന്നു.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.