- Trending Now:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ക്ഷേമപദ്ധതികളെയും വികസന പദ്ധതികളെയും സംബന്ധിച്ച വിവരങ്ങളും മറ്റു പൊതുതാൽപര്യമുള്ള വിവരങ്ങളും ജനങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതിന് ആൾക്കാരെ നിയമിക്കുന്നതിന് പകരമായി ഈ രംഗത്ത് പ്രാവീണ്യമുള്ള ഏജൻസികളെയോ സ്ഥാപനങ്ങളെയോ മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ/ക്വട്ടേഷൻ പ്രകാരം തെരഞ്ഞെടുത്ത് നിയമിക്കുവാനാണ് സർക്കാർ അനുമതിയായത്.
സ.ഉ (സാധാ) നം 1035/2023/LSGD എന്ന നമ്പറിൽ 15 - 05- 2023 ന് പുറത്തിറങ്ങിയ ഈ ഉത്തരവനുസരിച്ച് മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് അഞ്ചു ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് മൂന്നു ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തുകൾക്ക് രണ്ടു ലക്ഷം രൂപയും പ്രതിവർഷം ഈ ആവശ്യത്തിലേക്ക് തനതു ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.