Sections

ഇന്ന് സ്വർണവിലയിൽ വർധന; വീണ്ടും 49000 ന് മുകളിൽ

Wednesday, Mar 27, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 49,000 രൂപയിധകം വിലയായി. 49,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.

മാർച്ച് 25ന് 49,000 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ഇന്നലെ 80 രൂപയുടെ കുറവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്നലെ കുറഞ്ഞ തുകയുടെ ഇരട്ടി വർധന ഇന്ന് സ്വർണവിലയിൽ സംഭവിക്കുകയായിരുന്നു.

മാർച്ച് 21ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 49,440 രൂപയിലേക്ക് കേവലം 360 രൂപയുടെ കുറവ് മാത്രമാണ് ഇന്നത്തെ വിലയിൽ നിന്നുമുള്ളത്.

ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 6,135 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.