Sections

തുടർച്ചയായ വില വർധനവിനും റെക്കോർഡിനും പിന്നാലെ ഇന്ന് വില ഇടിഞ്ഞ് സ്വർണം

Wednesday, Mar 13, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന പോന്ന വില വർധനവിനും തുടർച്ചയായ റെക്കോർഡ് തിരുത്തലിനും പിന്നാലെ ഇന്ന് സ്വർണത്തിന് വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 48,280 രൂപയായി കുറഞ്ഞു.

മാർച്ച് ഒന്നിന് 46,320 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിവസം തന്നെ വില വർധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് മാർച്ച് 4 വരെ വിലയിൽ മാറ്റമൊന്നും കൂടാതെ തുടർന്ന സ്വർണം മാർച്ച് അഞ്ചിന് 47,560 രൂപയിലേക്ക് ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിനം തന്നെ വില വീണ്ടും വർധിച്ച് 47,760 രൂപയിലെത്തി വീണ്ടും റെക്കോർഡ് തിരുത്തുകയുണ്ടായി. മാർച്ച് 7 പിന്നെയും വില വർധന ഉണ്ടായി 48,080 രൂപയിലേക്കും മാർച്ച് എട്ടിന് 48,200 രൂപയിലേക്കും ഉയർന്നു. മാർച്ച് 9ന് വീണ്ടും വില വർധിച്ച സ്വർണം 48,600 രൂപത്തി അതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. മാർച്ച് അഞ്ച് മുതൽ ഒൻപത് വരെ തുടർച്ചയായി 5 ദിവസം എറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തിക്കുറിച്ചിരുന്നു.

മാർച്ച് 10 മുതൽ ഇന്നലെ വരെ സ്വർണവില 48,600 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ ഇടിഞ്ഞ് 6,035 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.