Sections

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്നലെ വർധിച്ച അതെ നിരക്ക് ഇന്ന് കുറഞ്ഞു

Saturday, Jan 27, 2024
Reported By Admin
Gold

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച് പോന്ന സ്വർണവിലയിലെ ചാഞ്ചാട്ടം ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ ഇടിവ് സംഭവിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചിരുന്നു. ഇന്ന് വിലയിലുണ്ടായ ഇടിവോടുകൂടി സ്വർണവില വ്യാഴാഴ്ചത്തെ നിരക്കായ 46,160 രൂപയിലേക്ക് തിരികെ താഴ്ന്നു.

ഈ മാസം 18ന് ജനുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർന്ന് പോരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,770 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.