Sections

തുടർച്ചയായ മൂന്നാം ദിനവും ഇടിവ് തുടർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Friday, Jan 05, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ജനുവരി 2 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിലെത്തിയതിന് ശേഷം സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി താഴ്ന്നു. ഇന്നലെ 320 രൂപയുടെ ഇടിവും ജനുവരി മൂന്നിന് 200 രൂപയുടെ ഇടിവും സ്വർണം നേരിട്ടിരുന്നു. മൂന്ന് ദിനം കൊണ്ട് 600 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,800 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.