Sections

സ്വർണവിലയിലെ കുതിപ്പ് തുടരുന്നു; ഇന്ന് 120 രൂപയുടെ വർധന

Monday, Jan 15, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ രണ്ട് ദിനം കൊണ്ട് തുടർന്ന പോന്ന വർധന ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,520 രൂപയായി ഉയർന്നു.

ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിൽ വിൽപ്പന നടന്ന സ്വർണം പിന്നീട് തുടർച്ചയായി വില കുറയുകയും ഒൻപത് ദിനംകൊണ്ട് 46,080 രൂപയിലെത്തുകയും ചെയ്തിരുന്നു. ജനുവരി 11 ന് 46,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിനങ്ങളിൽ വീണ്ടും വില വർധിക്കുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ വർധിച്ച് 5,815 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.