Sections

സ്വർണവിലയിലെ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 240 രൂപ

Thursday, Jan 18, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയായി താഴ്ന്നു. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയാണ്.

ജനുവരി 2ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില ഇടിയുകയായിരുന്നു. ജനുവരി 11 വരെ ഇടിവ് തുടർന്ന സ്വർണവില 12 മുതൽ വീണ്ടും ഉയരുകയും തുടർന്ന് 14,15 തീയതികളിലും വില വർധനവ് തുടരുകയും ചെയ്തിരുന്നു. എന്നാൽ ജനുവരി 16 മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും വില ഇടിയുന്ന കാഴ്ചയാണ് കാണുവാനാകുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ ഇടിഞ്ഞ് 5,740 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.