Sections

വർധനവ് തുടർന്ന് സ്വർണവില; ഇന്ന് 120 രൂപയുടെ വർധന

Friday, Dec 08, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലെ വർധനവ് രണ്ടാം ദിനവും തുടർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയായി ഉയർന്നു. ഇന്നലെ 80 രൂപയുടെ വർധനസ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഡിസംബർ 6ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,960 രൂപയിലേക്ക് ഇടിഞ്ഞ സ്വർണവില പിന്നീടുള്ള രണ്ട് ദിവസങ്ങളിലും ഉയരുകയായിരുന്നു. ഡിസംബർ 4 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപയിലേക്ക് കുതിച്ച സ്വർണത്തിന് തുടർച്ചയായി രണ്ട് ദിനം വില കുറഞ്ഞാണ് ഡിസംബർ ആറിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ വർധിച്ച് 5,770 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.