Sections

സ്വർണവിലയിൽ ഇന്ന് ഇടിവ്; വിലയിലെ ചാഞ്ചാട്ടം തുടരുന്നു

Thursday, Apr 25, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 280 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയായി താഴ്ന്നു.

ഏപ്രിൽ 19ന് 54,520 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സ്വർണവില സ്ഥിരത പ്രകടിപ്പിക്കാതെ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഏപ്രിൽ 20, 22, 23 തീയതികളിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇന്നലെ വില വീണ്ടും വർധിക്കുകയും ചെയ്തു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 35 രൂപ ഇടിഞ്ഞ് 6,625 രൂപയായിലേക്ക് താഴ്ന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 304 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ 8 ഗ്രാം 24 കാരറ്റിന് 57,816 രൂപയായി വില ഇടിഞ്ഞു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 38 രൂപ ഇടിഞ്ഞ് 7,227 രൂപയായി വില കുറഞ്ഞു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് കുറഞ്ഞത് 232 രൂപയാണ്. 43,360 രൂപയാണ് എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 29 രൂപ താഴ്ന്ന് 5,420 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.