Sections

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വർണവില; പുതിയ റെക്കോർഡ്

Friday, Apr 19, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നലെത്തെ വില ഇടിവിന് ശേഷം ഇന്ന് വീണ്ടും വില കുതിച്ചുയർന്ന് സ്വർണം. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 54,520 രൂപയായി വർധിച്ച് പുതിയ റെക്കോർഡിട്ടു.

ഏപ്രിൽ 17ന് 54,360 രൂപയിലെത്തി റെക്കോർ സൃഷ്ടിച്ച സ്വർണത്തിന് ഇന്നലെ വില കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 50 രൂപ വർധിച്ച് 6,815 രൂപയിലെത്തി.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 432 രൂപ വർധിച്ച് 59,472 രൂപയിലേക്കും 24 കാരറ്റ് 1 ഗ്രാം സ്വരണത്തിന് 54 രൂപ വർധിച്ച് 7,434 രൂപയിലേക്കും എത്തി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 328 രൂപയുടെ വർധനയിലൂടെ 44,608 രൂപയിലെത്തിയപ്പോൾ 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 41 രൂപ വർധിച്ച് 5,576 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.