Sections

സ്വർണവില പുതിയ ഉയരത്തിൽ

Monday, Apr 01, 2024
Reported By Admin
Gold Rate

സംസ്ഥാനത്ത് ഏപ്രിൽ മാസം ആദ്യ ദിനത്തിൽ തന്നെ സ്വർണവില പുതിയ ഉയരത്തിലെത്തി റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് ഇന്ന് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണത്തിന് 50,880 രൂപയാണ് ഇന്നത്തെ വില. മാർച്ച് 29ന് കുറിച്ച് 50,400 രൂപ എന്ന റെക്കോർഡാണ് സ്വർണം ഇന്ന് തിരുത്തിക്കുറിച്ചത്.

മാർച്ച് മാസത്തിൽ മാത്രം സ്വർണവില 8 തവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിലെ വില നിലവാരവും ഉയർന്ന ഡിമാന്റും സ്വർണവില 55,000 രൂപയിലേക്ക് ഉയർത്തുമെന്നാണ് വിപണിയിലെ സൂചന.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 85 രൂപ വർധിച്ച് 6,360 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.