- Trending Now:
സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുമ്പോഴും ജനങ്ങള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള ഡിമാന്റ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.2022ന്റെ തുടക്കത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പം വര്‍ദ്ധിച്ചതും ഒക്കെ സ്വര്‍ണ നിക്ഷേപ ഡിമാന്റ് ഉയര്‍ത്തിയെങ്കിലും സ്വര്‍ണ വില അപ്രതീക്ഷിതമായി കുതിച്ച് ഉയര്‍ന്നത് സ്വര്‍ണാഭരണ ഡിമാന്റില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 40,000 ത്തിലേക്ക് കുതിക്കുന്നു... Read More
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച് 2022ന്റെ ആദ്യപാദത്തില്‍ സ്വര്‍ണാഭരണ ഡിമാന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ 26% ഇടിഞ്ഞ് 94.2 ടണ്ണായി.ചൈനയില്‍ 8 ശതമാനം ഡിമാന്റ് കുറഞ്ഞ് 177.5 ടണ്ണായി.ലോക സ്വര്‍ണാഭരണ ഡിമാന്റിന്റെ 55-60 ശതമാനം ചൈനയും ഇന്ത്യയിലും നിന്നാണ്.
വെറുതെ ഇരിക്കുന്ന സ്വര്‍ണം ഉണ്ടോ; ഫ്രീ ആയി പലിശ നേടാന്‍ ഈ പദ്ധതി
... Read More
പൊതുവെ ഈ കഴിഞ്ഞ മാസങ്ങളില്‍ ആഘോഷങ്ങളും ഉത്സവങ്ങളും കുറവായിരുന്നതിനാലും സ്വര്‍ണ്ണം 400000 രൂപയ്ക്ക് മുകളിലെത്തിയതും തന്നെയാണ് ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നാക്കം വലിഞ്ഞതിനുള്ള കാരണം.മെയ് മാസത്തില്‍ അക്ഷയത്രിതിയ സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമായ സമയമായി കരുതുന്നതിനാല്‍ അടുത്തമാസം സ്വര്‍ണ വില്‍പ്പന വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story highlights: Gold demand slipped 18 per cent in the March quarter to 135 tonnes against 166 tonnes logged in the same period last year, largely due to sharp spike in prices
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.