- Trending Now:
കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഗോദ്റെജ് ഇൻറീരിയോ കേരള സർക്കാരുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിനായി കൊച്ചിയിൽ 90 കോടിയിലധികം രൂപയുടെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെ 69 കോടി രൂപയുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾക്കുള്ള ഓർഡറും ഇൻഫോപാർക്കിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻറെ 24 കോടി രൂപയുടെ രൂപകൽപ്പന- നിർമ്മാണ പ്രോജക്ടിൻറ്െ വിജയകരമായ പൂർത്തീകരണവും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തിൻറെ 26 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്രയിൽ അടിസ്ഥാന സൗകര്യങ്ങൾ നിർണായക ഘടകമാണ്. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ച് ആധുനികവും കാര്യക്ഷമവുമായ, മനുഷ്യ കേന്ദ്രീകൃതവുമായ ഇടങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യത്തിൽ പങ്കുചേരുന്നതിൽ അഭിമാനമുണ്ട്. രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർവ്വഹണം വരെ സമ്പൂർണ്ണ പരിഹാരങ്ങൾ, ഡിസൈൻ മികവിനൊപ്പം എഞ്ചിനീയറിംഗ് കൃത്യതയും സംയോജിപ്പിച്ച് വൻതോതിലുള്ള പദ്ധതികൾ പൂർത്തിയാക്കാനുള്ള തങ്ങളുടെ കഴിവിനെയാണ് തെളിയിക്കുന്നത്. കേരളത്തിലെ ഈ പങ്കാളിത്തങ്ങൾ നവീകരണം, ഉൾക്കൊള്ളൽ, സുസ്ഥിരത എന്നിവയിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു രൂപം നൽകുന്നതിൽ തങ്ങളുടെ പങ്ക് വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഗോദ്റെജ് ഇൻറീരിയോ സീനിയർ വൈസ് പ്രസിഡൻറും ബിസിനസ് മേധാവിയുമായ സ്വപ്നീൽ നാഗർക്കർ പറഞ്ഞു.
കെ.എം.ആർ.എല്ലിൽ നിന്നുള്ള ഈ പുതിയ ഓർഡർ ഇൻറീരിയോയുടെ ആദ്യത്തെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രോജക്റ്റാണ്. ജെ.എൽ.എൻ സ്റ്റേഡിയം കഴിഞ്ഞ് ഇൻഫോപാർക്ക് സ്റ്റേഷൻ വരെയുള്ള 10 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ, പ്രോപ്പർട്ടി ഡെവലപ്മെൻറ് ഏരിയകൾ, അനുബന്ധ വയഡക്റ്റ് എന്നിവയ്ക്ക് വേണ്ടിയുള്ള ഇലക്ട്രിക്കൽ, വെൻറിലേഷൻ, എയർ കണ്ടീഷനിംഗ്, അഗ്നിരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇതുകൂടാതെ കൊച്ചിയിലെ ഇൻഫോപാർക്കിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായി (കെഎസ്ഐടിഐഎൽ) ഇന്ത്യയിലെ ആദ്യ ന്യൂറോഡൈവേഴ്സ്-സൗഹൃദ വർക്ക്സ്പേസും ഇൻറീരിയോ പൂർത്തിയാക്കി. 50,000 ചതുരശ്ര അടിയിലധികം ഓഫീസ് ഇൻറീരിയറുകളും 65,000 ചതുരശ്ര അടി ഫസാഡ് ജോലികളും ഉൾപ്പെടുന്നതാണിത്. ഇത് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻറെ പ്രോപ്പർട്ടി ഡെവലപ്മെൻറ് ഏരിയയുടെ ഭാഗമാണ്.
കെഎസ്ഐടിഐഎല്ലിൻറെ നവീകരണം, ആക്സസിബിലിറ്റി, സുസ്ഥിരത എന്നീ കാഴ്ചപ്പാടുമായി യോജിച്ച് ഈ സ്ഥലത്തു സെൻസറി-റെസ്പോൺസീവ് ഡിസൈൻ, അഡാപ്റ്റീവ് ലൈറ്റിംഗ്, ഉൾക്കൊള്ളുന്ന സ്പേഷ്യൽ പ്ലാനിംഗ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ പൊതുവായ പ്രവർത്തന പരിധിയിൽ ഇൻറീരിയർ ഫിറ്റ്-ഔട്ടുകൾ, ആർക്കിടെക്ചറൽ ഫിനിഷുകൾ, എംഇപി സിസ്റ്റങ്ങൾ, ഫാസാഡ് എഞ്ചിനീയറിംഗ് എന്നിവ ഉൾപ്പെടെ സമഗ്രമായ ഡിസൈൻ-അൻഡ്-ബിൽഡ് സേവനങ്ങൾ ഉൾപ്പെടുന്നു.
കൂടാതെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആർക്കിടെക്ചറൽ ഫിനിഷിംഗ് കരാറിൽ ഏറ്റവും കുറഞ്ഞ ലേലതുകക്കാരായി കെ.എം.ആർ.എൽ ഗോദ്റെജ് ഇൻറീരിയോയെ പ്രഖ്യാപിച്ചു. പാലാരിവട്ടം ജംഗ്ഷൻ, അലിഞ്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നീ അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകളിലെ ബ്ലോക്ക് വർക്ക്, പ്ലംബിംഗ്, ഇൻറീരിയർ ഫിനിഷിംഗ് ജോലികൾ എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഇന്ത്യയിലെ മെട്രോ വികസന രംഗത്തെ കമ്പനിയുടെ പങ്ക് കൂടുതൽ വർദ്ധിക്കുകയാണ്.
പ്രവർത്തനക്ഷമമായ മെട്രോ സ്റ്റേഷൻറെ മുകളിലും റെയിൽവേ ഇടനാഴിയോട് ചേർന്നിരുന്ന ഇൻഫോപാർക്കിലെ കെ.എസ്.ഐ.ടി.ഐ.എൽ പദ്ധതിയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ 24 മണിക്കൂറും നിലനിർത്തിക്കൊണ്ട്, യാതൊരു അപകടങ്ങളുമില്ലാതെയാണ് പൂർത്തിയാക്കിയത്. ഡിസൈൻ മികവ്, നിർവ്വഹണത്തിലെ കൃത്യത, സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഗോദ്റെജ് ഇൻറീരിയോയ്ക്ക് കെ.എസ്.ഐ.ടി.ഐ.എൽ ജനറൽ മാനേജർ, ഇൻഫോപാർക്ക് സി.ഇ.ഒ, കൊച്ചി മെട്രോ ടീം, ഇന്ത്യൻ റെയിൽവേ എന്നിവരുടെ പ്രശംസ ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.