Sections

ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന

Saturday, Oct 29, 2022
Reported By MANU KILIMANOOR

ഐപിഒ നവംബര്‍ 3 മുതല്‍ 7 വരെ നടക്കും

ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യയുടെ വടക്ക്, കിഴക്കന്‍ മേഖലകളിലെ ഒരു പ്രമുഖ സ്വകാര്യ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹെല്‍ത്ത്  കെയര്‍ പ്രൊവൈഡറാണ്.പ്രശസ്ത കാര്‍ഡിയോ വാസ്‌കുലര്‍, കാര്‍ഡിയോതൊറാസിക് സര്‍ജന്‍ നരേഷ് ട്രെഹാന്‍ ആണ് ഇത് സ്ഥാപിച്ചത്.ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ (മെദാന്ത) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 3മുതല്‍ 7 വരെ നടക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 50,761,000 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 319 രൂപ മുതല്‍ 336 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ക്രഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ), ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

ഗുരുഗ്രാം, ഇന്‍ഡോര്‍, റാഞ്ചി, ലഖ്നൗ, പട്ന എന്നിവിടങ്ങളില്‍ കാര്‍ലൈല്‍ ഗ്രൂപ്പ്, ടെമാസെക് തുടങ്ങിയ സ്വകാര്യ ഇക്വിറ്റി പങ്കാളികളുടെ സഹായത്തോടെ ഗ്ലോബല്‍ ഹെല്‍ത്ത് മെദാന്ത എന്ന പേരില്‍ അഞ്ച് ആശുപത്രികളുടെ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നു. കൂടാതെ, നോയിഡ ഒരു ആശുപത്രി നിര്‍മ്മിക്കുന്നു.കാര്‍ഡിയോളജി, കാര്‍ഡിയാക് സയന്‍സ്, ന്യൂറോ സയന്‍സസ്, കാന്‍സര്‍, ഡൈജസ്റ്റീവ്, ഹെപ്പറ്റോബിലിയറി സയന്‍സസ്, ഓര്‍ത്തോപീഡിക്സ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, വൃക്ക, യൂറോളജി എന്നിവയാണ് കമ്പനിയുടെ പ്രധാന പ്രത്യേകതകള്‍.2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,205.8 കോടി രൂപയും ലാഭം 196.2 കോടി രൂപയുമാണ്. വളര്‍ച്ചാ ലക്ഷ്യങ്ങളുടെ ഭാഗമായി മെഡിക്കല്‍ ടൂറിസം പ്രയോജനപ്പെടുത്താനും ബിസിനസ് പദ്ധതിയിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.