- Trending Now:
ചെന്നൈ: ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിലെ പ്രമുഖ കളിപ്പാട്ട നിർമ്മാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷം യുഎസ് ഡോളർ വിറ്റുവരവ് രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശരാശരി 14 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഇതേ കാലയളവിൽ കയറ്റുമതിയിൽ മാത്രം പ്രതിവർഷം 19 ശതമാനം വളർച്ച നേടാനായത് അന്താരാഷ്ട്ര വിപണിയിൽ കമ്പനിയുടെ കരുത്ത് തെളിയിക്കുന്നു. ആഭ്യന്തര വിപണിയിൽ ഫൺഡഡോ, ഹാൻഡിക്രാഫ്റ്റ്സ് തുടങ്ങിയ വിഭാഗങ്ങളിൽ വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെക്കുന്നത്. അമേരിക്കൻ താരിഫുകൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും മികച്ച നേട്ടം കൊയ്യാൻ സാധിച്ചതായി ഫൺസ്കൂൾ ഇന്ത്യ സിഇഒ കെ.എ. ഷബീർ പറഞ്ഞു.
നിലവിലെ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് 12 മുതൽ 15 ശതമാനം വരെ വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സ്പിൻ മാസ്റ്റർ, മൂസ് ടോയ്സ്, മെലിസ ആൻഡ് ഡഗ് തുടങ്ങിയ ആഗോള കമ്പനികളുമായുള്ള പങ്കാളിത്തം ഫൺസ്കൂൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കൻ കമ്പനികളായ ലേണിംഗ് റിസോഴ്സ്, ബഫല്ലോ ഗെയിംസ് എന്നിവയുമായും പുതിയ കരാറുകളിൽ ഏർപ്പെട്ടു. ഗോവയിലെ പ്ലാന്റ് വിപുലീകരണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ ബ്ലേസ്ട്രിക്സ് എന്ന ബ്രാൻഡിൽ ഫ്രിക്ഷൻ വാഹനങ്ങളും വോൾട്ട്റഷ് എന്ന പേരിൽ റിമോട്ട് കൺട്രോൾ കാറുകളും പുറത്തിറക്കുന്നതോടെ ആഭ്യന്തര വിപണിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.