Sections

ഫണ്ട്സ്ഇന്ത്യ കൈകാര്യം ചെയ്യുന്ന ആസ്തി 30,000 കോടി രൂപ കടന്നു

Saturday, Jul 11, 2026
Reported By Admin
FundsIndia AUM Crosses ₹30,000 Crore Milestone

ബെംഗളൂരു: ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (എയുഎം) മൂല്യം 30,000 കോടി രൂപ പിന്നിട്ടു. ഈ വർഷം ആദ്യം ₹25,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെയാണ് പുതിയ നേട്ടം. നിലവിൽ രാജ്യത്തുടനീളം ഏകദേശം 30 ലക്ഷം നിക്ഷേപകരാണ് കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. ഇവരിൽ 71.79 ശതമാനവും പ്രമുഖ മെട്രോ നഗരങ്ങൾക്ക് പുറത്തുള്ളവരാണ്.

റീട്ടെയിൽ നിക്ഷേപകരുടെ എസ്ഐപി നിക്ഷേപ വർധനയും, സ്വതന്ത്ര ധനകാര്യ ഉപദേഷ്ടാക്കളുമായുള്ള പങ്കാളിത്ത ശൃംഖലയുടെ വികസനവും, ഹൈനെറ്റ്വർത്ത് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള പ്രൈവറ്റ് വെൽത്ത് വിഭാഗത്തിന്റെ വളർച്ചയുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് കമ്പനി അറിയിച്ചു. റീട്ടെയിൽ, പാർട്ണർ, പ്രൈവറ്റ് വെൽത്ത് എന്നീ മൂന്ന് ബിസിനസ് വിഭാഗങ്ങളിലൂടെയാണ് കമ്പനി സേവനങ്ങൾ നൽകുന്നത്.

വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ പിന്തുണയുള്ള ഫണ്ട്സ്ഇന്ത്യ സാങ്കേതികവിദ്യ, ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), അനലിറ്റിക്സ് എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തിവരികയാണ്. നിലവിൽ 1,260 ജീവനക്കാരുള്ള കമ്പനി കൂടുതൽ വ്യക്തിഗതവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ നിക്ഷേപ ഉപദേശ സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.