- Trending Now:
ബാംഗ്ലൂർ: പ്രമുഖ ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ് ഇന്ത്യ, കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 25,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും ഒരു പാദത്തിനുള്ളിൽ ആസ്തി മൂല്യത്തിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ പ്ലാറ്റ്ഫോമിലുള്ള ആകെ ആസ്തിയുടെ 77 ശതമാനവും റീട്ടെയിൽ നിക്ഷേപകരുടേതാണ്. ശേഷിക്കുന്ന 23 ശതമാനം എച്ച്എൻഐ, യുഎച്ച്എൻഐ വിഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളാണ്.
ഇന്ത്യയിലെ നിക്ഷേപ മേഖലയിൽ ഡിജിറ്റൽ സംവിധാനങ്ങൾക്കും ഉപദേശക സേവനങ്ങൾക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ വളർച്ച അടിവരയിടുന്നത്. ഏകദേശം 30 ലക്ഷത്തോളം ഉപയോക്താക്കളുള്ള ഫണ്ട്സ് ഇന്ത്യയുടെ നിക്ഷേപകരിൽ 61 ശതമാനവും ബി-30 നഗരങ്ങളിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. പ്രതിമാസ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി 142 കോടി രൂപയുടെ നിക്ഷേപമാണ് നിലവിൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.