- Trending Now:
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നല്കുന്നു.മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യബോർഡ് പെൻഷണർമാർക്കും സാന്ത്വനതീരം തുടർ ചികിത്സ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം... Read More
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 3 വർഷത്തിൽ കുറയാത്ത അംഗത്വമുള്ളവരും 23 വയസ്സ് പൂർത്തിയായവരുമായ പ്രതി വർഷം 50,000 രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
ഈടില്ലാത്ത ധനസഹായം; സംരംഭകര്‍ക്ക് ഇത് സുവര്‍ണാവസരം... Read More
ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർക്ക് 25,000 രൂപയും ഡയാലിസിസ് ചെയ്യുന്നവർ, ക്യാൻസർ രോഗികൾ എന്നിവർക്ക് 50,000 രൂപ വീതവും കരൾ രോഗികൾക്കും തളർവാതം/കിടപ്പുരോഗികൾക്കും 20,000 രൂപ വീതവും ഓട്ടിസം/ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ, ഗർഭാശയ രോഗമുള്ളവർ എന്നിവർക്ക് 10,000 രൂപ വീതവും ധനസഹായം ലഭിക്കും.
പ്രസ്തുത രോഗങ്ങൾക്ക് തുടർ ചികിത്സ നടത്തുന്നവർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സർക്കാർ സഹകരണ ആശുപത്രികളിലെ തുടർ ചികിത്സയ്കാണ് ധനസഹായം അനുവദിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും ധനസഹായം ലഭിക്കും. ചികിത്സയ്ക്ക് ചിലവായ തുകയാണ് ബില്ലുകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.
അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ചികിത്സിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ ആശുപത്രിയിൽ നിന്നുള്ള റഫറൻസ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ (ഒറിജിനൽ), മത്സ്യബോർഡ് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പുകൾ, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കേണ്ടതാണ്.തുടർ ചികിത്സ സഹായത്തിന് അർഹതയുള്ളവർ അപേക്ഷ നിശ്ചിത ഫാറത്തിൽ അനുബന്ധ രേഖകളുൾപ്പെടുത്തി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.