- Trending Now:
കൊച്ചി : ഇന്ത്യയിലെ മുൻ നിര വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് പാർട്ടി റെഡി വാച്ച് ശേഖരമായ ഫ്ലീക്ക് വിപണിയിലവതരിപ്പിച്ചു. 17 തരം വാച്ചുകളാണ് പുതിയ ശേഖരത്തിൽ ഉള്ളത്. ആരെയും ആകർഷിക്കുന്ന വ്യത്യസ്തമായ സവിശേഷതകളുമായാണ് വാച്ചുകൾ വിപണിയിലെത്തുന്നത്. ഫ്ലീക്ക് വാച്ചുകളെ അവതരിപ്പിച്ചുകൊണ്ട് മനോഹരമായ ക്യാമ്പയിൻ വീഡിയോയും ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിട്ടുണ്ട്.
ആരെയും ആകർഷിക്കുന്ന രൂപഘടനയാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്കിൻറേത്. വേറിട്ട ആകൃതിയിലുള്ള കെയ്സും പുതുമയുള്ള ഡയലും സബ് ഡയലുമെല്ലാം ചേർന്ന് പ്രസരിപ്പാർന്ന രൂപകൽപ്പനയാണ് ഫ്ലീക്ക് ശേഖരത്തിലെ പുരുഷന്മാർക്കായുള്ള വാച്ചുകൾക്ക് നല്കിയിരിക്കുന്നത്.
ഡയലിലും ബ്രേസ്ലറ്റിലും സ്റ്റഡുകൾ കൊണ്ട് അലങ്കാരപ്പണി ചെയ്ത വാച്ചുകളാണ് സ്ര്തീകളുടെ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏത് വസ്ത്രം ധരിച്ചാലും അതിന് അനുയോജ്യമായ സ്ട്രാപ്പും നിറങ്ങളുടെ സമന്വയവുംകൊണ്ട് ആകർഷകമാണ് ഈ സീരീസിലെ വാച്ചുകൾ എല്ലാം.
രാജ്യത്തെ വെൽത്ത് മാനേജ്മെൻറ് ലളിതവൽക്കരിക്കാൻ അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്ക്... Read More
ഉപയോക്താക്കളുടെ ഫാഷൻ താൽപ്പര്യങ്ങളെ സഫലീകരിക്കുന്ന ഒന്നാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക്. 2795 രൂപ മുതൽ 6195 രൂപവരെയാണ് ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക് വാച്ചുകളുടെ വില.
ഫാസ്റ്റ്ട്രാക്ക് ഷോറൂമുകളിൽ നിന്നോ ടൈറ്റൻ വേൾഡിൽ നിന്നോ രാജ്യമാകെയുള്ള അംഗീകൃത ഷോറൂമുകളിൽ നിന്നോ അല്ലെങ്കിൽ www.fastrack.in സന്ദർശിച്ചോ ഫാസ്റ്റ്ട്രാക്ക് ഫ്ലീക്ക് വാച്ചുകൾ വാങ്ങാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.