- Trending Now:
കൊച്ചി: വാലൻറൈൻസ് ദിനത്തിനായി ഫാസ്റ്റ്ട്രാക്ക് കപ്പിൾ വാച്ചുകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഫാസ്റ്റ്ട്രാക്ക് യൂത്ത് ബ്രാൻഡ് അവതരിപ്പിച്ച ആദ്യ പെയർ വാച്ച് ശേഖരമാണ് ഫാസ്ട്രാക്ക് മിക്‌സ്മാച്ച്ഡ്. അത് രസകരവും അതുല്യവുമായ ആക്സസറികളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു.
പങ്കാളിയുമായി നിങ്ങൾ പങ്കിടുന്ന അതുല്യമായ ബന്ധത്തെ ഓർമ്മപ്പെടുത്തും വിധം മിക്‌സ്മാച്ച്ഡ് പെയർ വാച്ചിൻറെ സെക്കൻഡ്‌സ് സൂചിയിൽ ഹൃദയത്തിൻറെയും ഹൃദയമിടിപ്പിൻറെയും ഘടകങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. മിക്‌സ്മാച്ച്ഡ് ശ്രേണിയിലെ എല്ലാ വാച്ചുകളിലും വാലൻറൈൻസ് ദിനത്തിൻറെ തീം സൂക്ഷ്മമായി പ്രതിഫലിക്കുന്നു.

വാലെൻറൈൻസ് ദിനത്തിന് ഗിഫ്റ്റ് ഓഫ് ചോയ്സുമായി തനിഷ്ക്... Read More
ഡാസ് ലിങ് ഗോൾഡ്, റിച്ച് ഗ്രേ, ക്ലാസിക് പിങ്ക്, എലഗൻറ് ബ്ലൂ തുടങ്ങിയ നിറങ്ങളിൽ മിക്‌സ്മാച്ച്ഡ് പെയർ വാച്ചുകൾ 3995 രൂപയ്ക്ക് ഫാസ്റ്റ് ട്രാക്ക് സ്റ്റോറുകൾ, ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, www.fastrack.in എന്നിവിടങ്ങൾക്കൊപ്പം ലാർജ് ഫോർമാറ്റ് സ്റ്റോറുകളിലും അംഗീകൃത ഡീലർമാരിൽ നിന്നും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ലഭ്യമാണ്.
നിങ്ങളുടെ മനോഭാവവുമായി പൊരുത്തപ്പെടുന്ന അപ്രതീക്ഷിതവും രസകരവുമായ ഘടകങ്ങൾ കലർത്തി, ഫാസ്ട്രാക്ക് മിക്‌സ്മാച്ച്ഡ് അദ്വിതീയമായ ബന്ധങ്ങളെ ആഘോഷിക്കുകയും അവരുടേതായ ഒരു താളം പിന്തുടരുകയും ചെയ്യുന്നു.
വാലൻറൈൻസ് ദിനത്തിന് മിയ ബൈ തനിഷ്കിൻറെ റെയർ പെയർ കളക്ഷൻ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.